Connect with us

മലയാളത്തില്‍ അഭിനയിക്കാനും മലയാളം പറയാനും ഇഷ്ടമാണ്, മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് വിജയ് സേതുപതി

Actor

മലയാളത്തില്‍ അഭിനയിക്കാനും മലയാളം പറയാനും ഇഷ്ടമാണ്, മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് വിജയ് സേതുപതി

മലയാളത്തില്‍ അഭിനയിക്കാനും മലയാളം പറയാനും ഇഷ്ടമാണ്, മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് വിജയ് സേതുപതി

കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തന്റെ അഭിനയത്തിന് തുടക്കമിട്ട താരം ഇന്ന് താരമൂല്യമുള്ള നടനാണ്. ഇപ്പോള്‍ അദ്ദേഹം തന്റെ അമ്പതാം ചിത്രവും സൂപ്പര്‍ഹിറ്റായ സന്തോഷത്തിലാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കേരളത്തിലും അദ്ദേഹം പരിപാടികള്‍ക്കായി എത്തിയിരുന്നു.

ചിത്ത്രതിന്റെ വിജയത്തിന് ശേഷവും കേരളക്കരയോടെ നന്ദി പറയാന്‍ താരം എത്തി. ഇപ്പോഴിതാ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് നടന്‍. നിരവധി കഥകള്‍ വരാറുണ്ടെങ്കിലും സമയപ്രശ്‌നം കാരണമാണ് താമസിക്കുന്നതെന്നും നടന്‍ പറഞ്ഞു. മലയാളം സിനിമകള്‍ വളരെ ഇഷ്ടമാണ്. ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ട്.

മലയാള സിനിമയില്‍ അഭിനയിച്ച് മലയാളം സംസാരിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാല്‍ സാറിനോടും മമ്മൂട്ടി സാറിനോടുമൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഡേറ്റ് പ്രശ്‌നം കാരണമാണ് താമസമുണ്ടാകുന്നത്. മലയാളത്തില്‍ നിന്നും നിരവധി സംവിധായകരുടെ കഥയും കേള്‍ക്കുന്നുണ്ട്. കേരളവും മലയാളികളും മനോഹരമാണ്.

കലയ്ക്കും കലാകാരനും അതിരുകളില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ടര്‍ബോ സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അറിഞ്ഞു. മമ്മൂട്ടി സാര്‍ ക്ഷണിച്ചാല്‍ സിനിമയില്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ നന്‍പകല്‍ നേരത്ത് മയക്കം കണ്ടിരുന്നു. നല്ലൊരു സിനിമയാണ് അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി.

അഭിനയ രംഗത്ത് നായകനെന്നും പ്രതിനായകനെന്നുമുള്ള വേര്‍തിരിവ് ഞാന്‍ സ്വീകരിച്ചിട്ടില്ല. അഭിനയം വളരെ എളുപ്പമാണെന്നോ കഠിനമാണെന്നോ പറയാന്‍ സാധിക്കില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. മഹാരാജയുടെ പ്രമോഷനുവേണ്ടി തിരുവനന്തപുരം ലുലുമാളിലാണ് വിജയ് സേതുപതി അടക്കമുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എത്തിയത്. നിരവധി പേരാണ് ഇവരെ കാണാനായി എത്തിയത്.

അതേസമയം, വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ മഹാരാജ വന്‍ വിജയമായി മാറി. ജൂണ്‍ 14 ന് റിലീസ് ചെയ്ത ചിത്രത്തിന്‌റെ ഔദ്യോഗിക ബോക്‌സോഫീസ് വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ കൈമാറിയിട്ടുണ്ട്.

‘മഹാരാജ’ 50 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോടെ ‘മഹാരാജ’ എന്ന ചിത്രം വിജയ് സേതുപതിയുടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 55.8 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ആറാം ദിവസം 3.35 കോടി കളക്ഷന്‍ നേടി. ദിവസം 7 ദിവസം 2.70 കോടി കൂടി കളക്ഷന്‍ കിട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More in Actor

Trending