Actor
സിനിമയെ ആണല്ലോ ദൈവമേ നശിപ്പിക്കുന്നത് എന്നറിഞ്ഞുകൊണ്ട് ചിലര്‍ക്കൊപ്പം വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, മേക്കപ്പ് പോലും ചെയ്യാതെ, ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിലാണ് അഭിനയിച്ചത്; ഇന്ദ്രന്‍സ്
സിനിമയെ ആണല്ലോ ദൈവമേ നശിപ്പിക്കുന്നത് എന്നറിഞ്ഞുകൊണ്ട് ചിലര്‍ക്കൊപ്പം വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, മേക്കപ്പ് പോലും ചെയ്യാതെ, ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിലാണ് അഭിനയിച്ചത്; ഇന്ദ്രന്‍സ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ആദ്യകാലങ്ങളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ജനമനസുകളില്‍ ഇടം നേടിയെങ്കില്‍ പിന്നീടിങ്ങോട്ട് കരുത്തുറ്റ വ്യത്യസ്തമായ കഥാപാത്രങ്ങളായി ആയിരുന്നു അദ്ദേഹത്തിന്റെ പകര്‍ന്നാട്ടം. ഇതിനോടകം തന്നെ വ്യത്യ്‌സതങ്ങളായ നിരവധി കഥാപാത്രങ്ങളെയാണ് ഇന്ജരന്‍സ് എന്ന മഹാനടന്‍ അവിസ്മരണീയമാക്കിയത്.
അടുത്തിടെ താരം ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നല്ല കഥാപാത്രങ്ങള്‍ എന്ത് ബുദ്ധിമുട്ട് സഹിച്ചും ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് അദ്ദേഹം. എന്നാല്‍ ചില അവസരങ്ങളില്‍ മലയാള സിനിമയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും സഹകരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
ചില കഥാപാത്രങ്ങളെ പറ്റി പറഞ്ഞിട്ടൊക്കെയുണ്ട്. പക്ഷേ നമ്മള്‍ വിചാരിക്കുന്ന പോലെ ആവില്ല അതൊന്നും. ഓരോ സിനിമയും വരുമ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സ്വപ്നം കണ്ടിട്ടാണ് പോകുന്നത്. ചിലത് ഉടഞ്ഞങ്ങ് വീണു പോകും. ചിലപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടും. എല്ലാം ആവേശത്തോടെ തന്നെയാണ് തുടങ്ങുന്നത്. നല്ല കഥാപാത്രങ്ങളും വരുന്നുണ്ട്.
പ്രതിഫലത്തില്‍ കുറച്ചൊക്കെ ഇപ്പോള്‍ ബലം പിടിക്കുന്നുണ്ട്. വേണ്ടതും ഇല്ലാത്തതും ഒക്കെ ഇപ്പോള്‍ അറിയാം. ഒരുപാട് സിനിമകള്‍ ഒന്നും നമുക്ക് വരാറില്ല. ചില കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ടെന്ന് പറയാറുണ്ട്. എങ്കിലും അതില്‍ പെട്ടു പോയിട്ടുണ്ട്. വരുന്ന കഥാപാത്രങ്ങള്‍ അങ്ങനെ ഒഴിവാക്കിയിട്ടൊന്നുമില്ല. വരുന്നത് പോകാതിരിക്കാനെ നോക്കാറുള്ളൂ.
ചില കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഡയറക്ടര്‍ പറയുന്നത് അനുസരിക്കണം. അതേയുള്ളൂ മാര്‍ഗം. എല്ലാം ഒത്തു വന്നാലേ പ്രമേയത്തില്‍ ഒക്കെ മാറ്റം വരുകയുള്ളൂ. തരുന്ന ഭക്ഷണത്തില്‍ കുറച്ചോട്ടെ, താമസസൗകര്യം കുറച്ചോട്ടെ, പക്ഷേ ഫ്രെയിമില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്ന് പറയുന്ന സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണ്.
പക്ഷേ, സിനിമയെ ആണല്ലോ ദൈവമേ നശിപ്പിക്കുന്നത് എന്നറിഞ്ഞുകൊണ്ട് ചിലര്‍ക്കൊപ്പം വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മേക്കപ്പ് പോലും ചെയ്യാതെ, ഇട്ടുകൊണ്ടുവന്ന വസ്ത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം, വസ്ത്രാലങ്കാരരംഗത്ത് നിന്ന് അഭിനയരംഗത്തേയ്‌ക്കെത്തിയ നടനാണ് സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ്. ‘കളിവീട്’ എന്ന ദൂരദര്‍ശന്‍ പരമ്പരയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജനപ്രീതി നേടിയ ഒട്ടേറെ ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ച അദ്ദേഹം മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന മലയാള ചലച്ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റായുള്ള അഭിനയത്തിന് ഇന്ദ്രന്‍സിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം (പ്രത്യേക ജൂറി പരാമര്‍ശം) ലഭിച്ചിരുന്നു.
