Malayalam Breaking News
മൃഗസ്നേഹം വെളിപ്പെടുത്തി വിജയ് സേതുപതി ! രണ്ടു വെള്ള കടുവകളെ ദത്തെടുത്ത് താരം !
മൃഗസ്നേഹം വെളിപ്പെടുത്തി വിജയ് സേതുപതി ! രണ്ടു വെള്ള കടുവകളെ ദത്തെടുത്ത് താരം !
By
താനൊരു മൃഗ സ്നേഹി ആണെന്ന് തമിഴ് നടൻ വിജയ് സേതുപതി പലപ്പോളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അത് പൂർണമായും വ്യക്തമാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞ ശനിയാഴ്ച രണ്ടു വെള്ള കടുവകളെ ദത്തെടുത്തിരിക്കുകയാണ് വിജയ് സേതുപതി. ചെന്നൈയിലെ അരിനർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്നാണ് വിജയ് സേതുപതി കടുവകളെ ദത്തെടുത്തത്.
താരം പാർക്ക് സന്ദർശിക്കുകയും, മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി അഞ്ചു ലക്ഷ്മി രൂപ കൈമാറുകയും ചെയ്തു. റിപോർട്ടുകൾ അനുസരിച്ച് വിജയ് സേതുപതി അഞ്ചു വയസുള്ള ആദിത്യ എന്ന ആൺ കടുവയെയും നാലര വയസുള്ള ആരതി കടുവയെയുമാണ് ദത്തെടുത്തിരിക്കുന്നത്.
സൂ സന്ദർശിച്ച വിജയ് സേതുപതി , ഇത് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തം ആണെന്നും , ഇന്ത്യയിലെ മറ്റു കാടുകളിൽ ഇല്ലാത്ത ഒട്ടേറെ മൃഗങ്ങൾ ഇവിടുണ്ടെന്നും പറഞ്ഞു. സിറ്റിയിൽ തന്നെ നിന്നുകൊണ്ട് കാടിനുള്ളിൽ പോകുന്ന അനുഭൂതിയാണ് ഈ സുവോളജിക്കൽ പാർക്ക് നൽകുന്നത്. എല്ലാത്തിലും മേലെ , മൃഗങ്ങളുടെ നിഷ്കളങ്കതയാണ് പ്രധാന ആകർഷണം .
നിങ്ങൾ നിങ്ങളുടെ കുട്ടികളെയും കൂട്ടി വരൂ, എല്ലാവരും അഞ്ചു ലക്ഷ്മ കൊടുക്കണം എന്നല്ല, പറ്റുന്നതുപോലെ സഹായം നൽകു എന്ന് വിജയ് സേതുപതി പറഞ്ഞതായാണ് റിപോർട്ടുകൾ . ഈ വര്ഷം അരിനർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്നും ദത്തെടുക്കപെടുന്ന ആദ്യ മൃഗങ്ങളാണ് ആദിത്യയും ആർത്തിയും . വിജയ് സേതുപതി നൽകിയ തുക മൃഗങ്ങളുടെ ആഹാരത്തിനും മറ്റുമായി മാറ്റി വച്ചുവെന്നാണ് സൂ അധികാരികൾ പറയുന്നത്.
vijay sethupathi adopted 2 white tigers
