വേറിട്ടൊരു വഴിയിലൂടെ സഞ്ചരിച്ച് തന്റേതായൊരിടം ഉണ്ടാക്കിയെടുത്ത നടനാണ് വിജയ് സേതുപതി
മക്കള്‍ സെല്വന് എന്ന് തമിഴ് പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് വിജയ് സേതുപതി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നര വീണ താടിയും മുടിയുമൊക്കെയായുള്ള താരത്തിന്റെ ലുക്ക് ആരാധകര്‍ക്കും ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സിനിമകളുടെ തിരഞ്ഞെടുപ്പു കൊണ്ടും തിരശ്ശീലയ്ക്ക് അപ്പുറത്തെ സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടുമെല്ലാം ആരാധകരുടെ ഹൃദയം കവരാന്‍ കഴിഞ്ഞ ഒരു നടന് കൂടിയാണ് വിജയ് സേതുപതി. താന്‍ തന്റെ ചിത്രങ്ങളെ കുറിച്ച് അമിത പ്രതീക്ഷകള്‍ കൊണ്ടു നടക്കാറില്ലെന്നും വിജയ പരാജയങ്ങളെ ഒരുപോലെ നോക്കി കാണാനാണ് ശ്രമിക്കുന്നതെന്നും വിജയ് സേതുപതി പറയുന്നു.
വിജയിനൊപ്പം കൈകോര്‍ക്കുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി അടുത്തതായി റിലീസിനെത്താനുള്ള ചിത്രം. ലോകേഷ് കനഗരാജാണ് ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റ സംവിധായകന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോവുന്ന ‘മാസ്റ്ററി’ന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...