Social Media
ഇത് ഫഹദ് അല്ല! താരത്തിനും വ്യാജൻ; അക്കൗണ്ടിനെതിരെ നസ്രിയ
ഇത് ഫഹദ് അല്ല! താരത്തിനും വ്യാജൻ; അക്കൗണ്ടിനെതിരെ നസ്രിയ
താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയൽ വ്യജ അക്കൗണ്ടുകൾ കൂടിവരുകയാണ്. പലരും ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിച്ച് എത്താറുണ്ട്.ഇപ്പോൾ ഇതാ ഫഹദ് ഫാസിലിന്റെ വ്യാജ അക്കൗണ്ടാണ് ഒടുവിൽ വന്നിരിക്കുന്നത്
കഴിഞ്ഞ ദിവസമായിരുന്നു ഫഹദിന്റെ ജന്മദിനം. ഫഹദിനുള്ള തന്റെ പിറന്നാള്‍ ആശംസാ പോസ്റ്റില്‍ നീ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തത് നന്നായി എന്ന് നസ്രിയ പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് ആരാധകര്‍ ആശങ്കയിലായത്. ഫഹദ് ഫാസില്‍ എന്ന പേരില്‍ ധാരാളം ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ അക്കൗണ്ട് ആരുടേതാണെന്നായി ആരാധകരുടെ ചിന്ത.
പിന്നാലെ വിശദീകരണവുമായി നസ്രിയ തന്നെ രംഗത്ത് എത്തുകയായിരുന്നു. അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് ഇത് ഫഹദ് അല്ലെന്നാണ് നസ്രിയ പറയുന്നത്. ഈ അക്കൗണ്ടില്‍ നിന്നുമുള്ള പോസ്റ്റുകള്‍ക്ക് താരങ്ങള്‍ പോലും റിയാക്ഷന്‍ ഇട്ടിരുന്നു. അതുകൊണ്ട് ഒറിജിനല്‍ ആയിരിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്തായാലും ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുകയാണ്.
