Actress
അവരെ ബ്ലോക്ക് ചെയ്യണം, ഫേക്ക് അക്കൗണ്ടില്‍ മുന്നറിയിപ്പുമായി വിദ്യാ ബാലന്
അവരെ ബ്ലോക്ക് ചെയ്യണം, ഫേക്ക് അക്കൗണ്ടില്‍ മുന്നറിയിപ്പുമായി വിദ്യാ ബാലന്
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി വിദ്യാ ബാലന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. ഇപ്പോഴിതാ. ഫേക്ക് അക്കൗണ്ടില്‍ മുന്നറിയിപ്പുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഫേക്ക് അക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കരുത് എന്നും താരം ആവശ്യപ്പെട്ടു. ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാ ബാലന് െ്രെപവറ്റെന്നതാണ് വ്യാജം എന്നും വിദ്യാ ബാലന് വ്യക്തമാക്കുന്നു.
ഇതിനെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്നും താരം വ്യക്തമാക്കുന്നു. ഞാനെന്ന പേരില്‍ എന്റ സുഹൃത്തുക്കളെ ഫേക്ക് അക്കൗണ്ടില്‍ നിന്ന് സമീപിച്ചിട്ടുണ്ട്. അവരെ ബ്ലോക്ക് ചെയ്യണമെന്നും അത് തനിക്ക് സഹായമാകുമെന്നും വിദ്യാ ബാലന് വ്യക്തമാക്കുന്നു.
അഅതേസമയം, വിദ്യാ ബാലന് നായികയായി ഒടുവിലെത്തിയ ചിത്രമാണ് ‘നീയത്’. ഒരു മര്‍ഡര്‍ മിസ്റ്ററി ഴോണറിലുള്ള ചിത്രമാണ് നീയത്. അനു മേനോനാണ് നിയതിന്റെ സംവിധാനം. ഒരു ഡിറ്റക്ടീവായിട്ടാണ് വിദ്യാ ബാലന് ചിത്രത്തില്‍ വേഷിട്ടത്.
രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്!ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും ‘നീയതി’ല്‍ വേഷമിടുന്നു. മാധ്യപ്രവര്ത്തകയായി വിദ്യാ ബാലന് വേഷമിട്ട ചിത്രവും അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നീയതിന് മുമ്പെത്തിയ ജല്‍സ എന്ന ചിത്രത്തിലാണ് മാധ്യമപ്രവര്‍ത്തകയായി വിദ്യാ ബാലന് എത്തിയത്.
സുരേഷ് ത്രിവേണിയാണ് ജല്‍സയുടെ സംവിധാനം. വിദ്യാ ബാലന് പുറമേ ജല്‍സ സിനിമയില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്ബാല്‍ ഖാന്, ഷഫീന് പട്ടേല്‍, സൂര്യ കസിഭാട്!ല തുടങ്ങിയവും വേഷമിട്ടിരിക്കുന്നു. ഭൂഷണ് കുമാറാണ് നിര്‍മിച്ചിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകയുടെയും പാചകക്കാരിയുടെയും കഥ പയുന്നതായിരുന്നു ജല്‍സ. ഞെട്ടിക്കുന്ന ഒരു പ്രധാന വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണം ജല്‍സയില്‍ പ്രതിപാദിക്കുകയും ചെയ്തിരുന്നു.
