Connect with us

രശ്മിക മന്ദാനയുമായുള്ള വിവാഹം ഫെബ്രുവരിയില്‍, പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട

Actor

രശ്മിക മന്ദാനയുമായുള്ള വിവാഹം ഫെബ്രുവരിയില്‍, പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട

രശ്മിക മന്ദാനയുമായുള്ള വിവാഹം ഫെബ്രുവരിയില്‍, പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെന്നുമാണ് വാര്‍ത്തകള്‍ വരിക.

ഇപ്പോഴിതാ ഇവരുടെ വിവാഹം ഫെബ്രുവരിയിലുണ്ടാകുമെന്ന തരത്തിലൊരു പ്രചാരണമുണ്ട്. എന്നാല്‍ പതിവ് പോലെ ഇതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമെന്ന് വീണ്ടും പറയുന്നു വിജയ് ദേവരക്കൊണ്ട.

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് വിജയിയോട് പ്രചരണങ്ങളിലെ വാസ്തവത്തെക്കുറിച്ച് ചോദിച്ചത്. ഉടന്‍ തന്നെ വിവാഹമോ വിവാഹനിശ്ചയമോ ഉണ്ടോ എന്നായിരുന്നു ചോദ്യം.

‘ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. ഓരോ രണ്ട് വര്‍ഷം കൂടുമ്പോള്‍ എന്നെ വിവാഹം കഴിപ്പിക്കാന്‍ മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വര്‍ഷവും ഞാനിത് കേള്‍ക്കുന്നുണ്ട്. അവര്‍ എന്നെ വിവാഹം കഴിപ്പിച്ച് പിടികൂടാന്‍ കാത്തിരിക്കുകയാണ്’ എന്നാണ് വിജയുടെ മറുപടി.

More in Actor

Trending