Malayalam
സലീം കുമാർ വരെ തോറ്റുപോകുന്ന ഗ മ നം; വിധു പ്രതാപിന്റെ ‘ഗ മ നത്തെ കുറിച്ച് ആരാധകർ പറഞ്ഞതിങ്ങനെ…!
സലീം കുമാർ വരെ തോറ്റുപോകുന്ന ഗ മ നം; വിധു പ്രതാപിന്റെ ‘ഗ മ നത്തെ കുറിച്ച് ആരാധകർ പറഞ്ഞതിങ്ങനെ…!
മലയാളികൾ ഏറെ ഇഷ്ട്ടപ്പെടുന്ന സ്വരമാണ് ഗായകൻ വിധു പ്രതാപിന്റെത്. സോഷ്യൽ മീഡിയയിൽ സജീവമായ വിധു രസകരമായ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതിലും അതിനൊക്കെ രസകരമായ ക്യാപ്ഷനിടാനും മിടുക്കനാണ്. ഇത്തവണ വിധു ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. രസകരമായ ഒരു കാപ്ഷനും ഈ വിഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
പുലിവാൽ കല്യാണം എന്ന സിനിമയിലെ സലീംകുമാറിന്റെ ഒരു കോമഡി രംഗത്തിന്റെ ഓഡിയോക്കൊപ്പമാണ് വീഡിയോയിൽ വിധുവിന്റെ പ്രകടനം. ഒപ്പം “എങ്ങനെ ഒണ്ട് എന്റെ ഗ മ ഗം,” എന്ന കാപ്ഷനും വിധു വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു.
ഇതിനു മുൻപ് ഗായകരായ സിതാരയ്ക്കും ജ്യോത്സനയ്ക്കും റിമിടോമിക്കുമൊപ്പം സൺഗ്ലാസ് വച്ച് നിൽക്കുന്ന ഒരു ചിത്രം വിധു പങ്കുവച്ചതും രസകരമായ കാപ്ഷനോട് കൂടിയായിരുന്നു. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ‘കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ’ എന്ന ഡയലോഗാണ് അന്ന് ചിത്രത്തോടൊപ്പം നൽകിയിരുന്നത്.
വിധു പ്രതാപ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത് പാദമുദ്ര എന്ന സിനിമയിലൂടെയാണ് . എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം” എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്രിയ” എന്ന ഗാനം അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനാക്കി മാറ്റി.
about vidhu prathap
