Connect with us

ഈ ഷൂ… ഷൂ നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ അല്ല, പ്ലീസ്; ഒരു ഷൂ വരുത്തിവച്ച വിന….!! മീനാക്ഷിയ്ക്ക് കിട്ടിയ പണി!

Malayalam

ഈ ഷൂ… ഷൂ നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ അല്ല, പ്ലീസ്; ഒരു ഷൂ വരുത്തിവച്ച വിന….!! മീനാക്ഷിയ്ക്ക് കിട്ടിയ പണി!

ഈ ഷൂ… ഷൂ നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ അല്ല, പ്ലീസ്; ഒരു ഷൂ വരുത്തിവച്ച വിന….!! മീനാക്ഷിയ്ക്ക് കിട്ടിയ പണി!

പതിവുപോലെ നടി മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .. സദാചാര ആങ്ങളമാരല്ല ട്രോളന്മാരാണ് വൈറലാക്കിയത് .

ഇനിമുതല്‍ നീ മീനാക്ഷി അല്ല, ആമീനാ ഖുറേഷി ആണ്.. നിന്നോടാരാ കൊച്ചു രാമാ ഇപ്പൊ ഇവിടെ ഷൂ കൊണ്ട് വരാൻ പറഞ്ഞേ…??’ ഷോ ഷോ.. എന്നുതുടങ്ങി ചിരിക്ക് വക നൽകുന്ന കമന്റുകൾ ഇങ്ങനെ പോകുന്നു. എന്താ ഇപ്പോൾ ഒരു ഷൂവിൽ ഇത്രയ്ക്കിരിക്കുന്നത്..

വിമർശിച്ചും അപമാനിച്ചും കൊണ്ടുള്ള കമന്റുകൾ വേറെയുമുണ്ട്. കാര്യം വളരെ നിസാരമാണ്. നടിയും അവതാരികയുമായ മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രവും അതിന് കൊടുത്ത തലക്കെട്ടുമാണ് ട്രോളൻമാരുടെ ശ്രദ്ധയിലേക്ക് പോസ്റ്റ് എത്തിക്കുന്നത്. പുതിയതായി എടുത്തൊരു ചിത്രത്തിൽ ഷൂസ് കയ്യിലേന്തി നിൽക്കുകയാണ് മീനാക്ഷി. അതോടൊപ്പം ‘ഷൂ.. ഷൂ’ എന്ന തലക്കെട്ടും മീനാക്ഷി കൊടുത്തിട്ടുണ്ട് . പിന്നെ പറയാനോ… പിന്നാലെ കമന്റുകളുടെ ബഹളം.

സംഭവം അറിയാത്തവരിലേക്ക് ഒന്നെത്തിക്കാം …കഴിഞ്ഞ 29 ആം തിയതി ശനിയാഴ്ചയാണ് മീനാക്ഷിയുടെ പോസ്റ്റ്. 28 വെള്ളിയാഴ്ച ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വീർ സവര്‍ക്കറുടെ 138ാം ജന്മദിനവും. ഈ രണ്ട് ദിവസവും ചേർത്തുവായിച്ചാൽ ആർക്കായാലും ഒന്ന് ട്രോളാൻ തോന്നും.. അതാണ് ഇവിടെയും സംഭവിച്ചത്. മീനാക്ഷി മനപ്പൂര്‍വ്വം സംഘത്തെ ട്രോളാന്‍ പങ്കുവെച്ച ചിത്രമാണെന്നും പറഞ്ഞാണ് ആദ്യം ഓരോരുത്തരും രംഗത്തുവന്നത്.

നമസ്‌തേ മിത്രങ്ങളെ. ഇത് ഞങ്ങളുടെ വീര്‍ സവര്‍ക്കര്‍ ജിയെ അപമാനിക്കാന്‍ തന്നെ ഇട്ട പോസ്റ്റാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ എല്ലാ സംഘ മിത്രങ്ങളും പ്രതികരിക്കുക. എന്നുതുടങ്ങി ഈ പോസ്റ്റില്‍ ഒരു കൂട്ട ആക്രമണം പ്രതീക്ഷിച്ചോ എന്നുള്ള മുന്നറിയിപ്പുവരെ ട്രോളന്മാർ കൊടുക്കുന്നുണ്ട്.

അറിയാതെ ഇട്ടത് ആണെങ്കിലും അല്ലെങ്കിലും കുട്ടി ഈ രാജ്യത്തിന് വേണ്ടി ഒരു നന്മ ചെയ്തിരിക്കുന്നു എന്നാണ് മീനാക്ഷിയ്ക്ക് കിട്ടിയ ഒരു കമ്മെന്റ് .

ബാക്കി മീനാക്ഷി തന്നെ പറയുന്നുണ്ട്..

‘നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ‍ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാൽ ലൈക്കുകൾ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകൾ നിറഞ്ഞതോടെയാണ് ‍ഞാൻ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാൻ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത് കൊണ്ട് ‘ഷൂ’ എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്.

ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. പോസ്റ്റ് പിൻവലിച്ചാൽ കരുതും മനപൂർവം ഇട്ടതാണെന്ന്. പിൻവലിച്ചില്ലെങ്കിൽ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല. ‍ഞാൻ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാൻ വീണ്ടും പറയുന്നു. നിങ്ങൾ ഉദ്ദേശിച്ചത് അല്ല ഇത്.’ കമന്‍റില്‍ പരിഹാസവും വിമര്‍ശനവും നിറക്കുന്നവരോട് മീനാക്ഷി പറഞ്ഞതാണിത്.

നവാഗതനായ റിയാസ് മുഹമ്മദിന്റെ സംവിധാനത്തില്‍ മീനാക്ഷി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം അമീറ ജൂണ്‍ നാലിന് റിലീസ് ചെയ്യാനിരിക്കുകയാണ്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് അമീറ പറയുന്നത്.

മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയെ കൂടാതെ സഹോദരന്‍ ഹാരിഷും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

about meenakshi

More in Malayalam

Trending

Recent

To Top