Malayalam
നമ്മള് സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാന്‍ ആവാത്തത്”
നമ്മള് സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാന്‍ ആവാത്തത്”
നഷ്ടപ്പെട്ട എല്ലാ പിറന്നാള്‍ ഒത്തുചേരലുകളും അമ്മയുടെ പിറന്നാളിന് തിരിച്ചുപിടിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായകന് വിധു പ്രതാപ്. മൂന്നാഴ്ചകള്‍ക്കു മുന്‍പായിരുന്നു വിധുവിന്റെ അച്ഛന്റെ പിറന്നാള്‍. അമേരിക്കയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നതിനിടയിലായിരുന്നു അനന്തിരവള്‍ അമ്ബുവിന്റെ പിറന്നാള്‍ ആയിരുന്നു. ആശങ്കയോടെയും വേദനയുടെയും കുറേ നാളുകള്‍ക്ക് ശേഷം അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ എല്ലാ ആഘോങ്ങളും ഒന്നിച്ചാക്കി എന്നാണ് വിധു പറയുന്നത്.
“നമ്മള് സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാന്‍ ആവാത്തത്”, എന്ന് കുറിച്ചുകൊണ്ടാണ് വിധു സന്തോഷചിത്രം പങ്കുവച്ചിരിക്കുന്നത്.
“മൂന്നാഴ്ച്ച മുന്നെയായിരുന്നു അച്ഛന്റെ പിറന്നാള്‍, USഇല് നിന്നും തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുമ്ബോള്‍ ആയിരുന്നു എന്റെ നീസ് അമ്ബുവിന്റെ പിറന്നാള്‍. ആശങ്കയോടെ, വേദനയോടെ കഴിഞ്ഞിരുന്ന കുറെ നാളുകള്‍. ഇന്ന്, അമ്മയുടെ പിറന്നാളാണ് . നഷ്ടപ്പെട്ട എല്ലാ പിറന്നാള്‍ ഒത്തുചേരലുകളും ഇന്നത്തെ ഈ കൂടിച്ചേരലില്‍ ഞങ്ങള്‍ക്ക് തിരിച്ച് കിട്ടി. നമ്മള് സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാന്‍ ആവാത്തത്. എല്ലാവര്ക്കും അതിന് സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു”, ചിത്രത്തോടൊപ്പം വിധു കുറിച്ചു.
