Connect with us

പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

Malayalam

പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

മലയാളികളുടെ പ്രിയ താരമാണ് നടി നിത്യ മേനോന്‍. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതിനോടകം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ബാലതാരമായിട്ടാണ് നിത്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം

പിന്നാലെ മോഹന്‍ലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വേഷമിടും ചെയ്‌തു. തുടര്‍ന്ന് തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിളങ്ങിയിരുന്നു താരം അടുത്തിടെയാണ് ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്.

എന്നാല്‍ അടുത്തിടെ ഇപ്പോള്‍ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യം. ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളു. അതുകൊണ്ട് പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല.അഭിനയത്തെക്കുറിച്ച്‌ ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മില്‍ പോകാനുമൊന്നും പറ്റില്ല.കഥാപാത്രത്തിനായി തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഒരു ഷോട്ടില്‍ ഇങ്ങനെ അഭിനയിക്കണമെന്ന് മുന്‍കൂട്ടീ തീരുമാനിക്കാന്‍ കഴിയാറില്ല.

ഒരു നിമിഷത്തില്‍ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകള്‍ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടമാണെനിക്കെന്ന് നിത്യ പറയുന്നു

More in Malayalam

Trending

Recent

To Top