Malayalam
അമ്മയുടെ മടിയില്‍ ഇരുന്ന് സദ്യയുണ്ണുന്ന ഗായകനെ മനസ്സിലായോ?
അമ്മയുടെ മടിയില്‍ ഇരുന്ന് സദ്യയുണ്ണുന്ന ഗായകനെ മനസ്സിലായോ?
അമ്മയുടെ മടിയില്‍ ഗൗരവത്തിലിരുന്ന് സദ്യയുണ്ണുകയാണ് ആശാന്. ആരാണെന്നോ, ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട ആളാണ്. ഗായകന് വിധുപ്രതാപിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിധുവിന്റെ ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സംഗീതസംവിധായകന് ദേവരാജന്‍ മാഷുടെ ശിഷ്യനായ വിധു ‘പാദമുദ്ര’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങള്‍ വിധു പ്രതാപ് ആലപിച്ചിട്ടുണ്ട്.2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവും ദീപ്തിയും തമ്മിലുള്ള വിവാഹം. പാട്ട് പാടി മലയാളികളുടെ പ്രിയങ്കരനായ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യല്‍ മീഡിയുടെ പ്രിയപ്പെട്ട ദമ്ബതികളാണ്. ലോക്ക്ഡൗണ്‍ കാലം എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ചുള്ള വിധുവിന്റെയും ദീപ്തിയുടെയും വീഡിയോയും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
