Connect with us

ദിലീപ് കേസിലെ പ്രതിയാണ്, കുറ്റം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല; രാധിക ശരത് കുമാർ

Actress

ദിലീപ് കേസിലെ പ്രതിയാണ്, കുറ്റം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല; രാധിക ശരത് കുമാർ

ദിലീപ് കേസിലെ പ്രതിയാണ്, കുറ്റം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല; രാധിക ശരത് കുമാർ

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമാ ലോകത്തെ തന്നെ ‍ഞെട്ടിച്ചു കൊണ്ട് നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ പുറത്തെത്തിയത്. കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് നടി പറ‍ഞ്ഞിരുന്നത്. ഇതിൽ തന്നെ എല്ലാ ഭാഷകളിലും സ്ത്രീകൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് നടി പറയുന്നത്.

എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനോടൊപ്പം എന്തുകൊണ്ട് ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചുവെന്ന ചോദ്യത്തിന് തപ്പിത്തടഞ്ഞായിരുന്നു നടിയുടെ മറുപടി. ഉയർന്നപ്പോൾ മറുപടി പറയുന്നതിൽ താരം അൽപം ബുദ്ധിമുട്ടുന്നതാണ് നമുക്ക് അഭിമുഖത്തിൽ കാണാൻ സാധിക്കുന്നത്. അദ്ദേഹം കേസിലെ പ്രതിയാണ്, കുറ്റം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു നടിയുടെ മറുപടി.

കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കുറ്റാരോപിതരായ നിരവധി ആളുകളുണ്ട്. എത്ര രാഷ്ട്രീയക്കാരുണ്ട്. സ്ത്രീകളോട് ചില രാഷ്ട്രീയക്കാർ മോശമായി പെരുമാറുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടു‍ണ്ട്. കാരവാനിലെ ദൃശ്യങ്ങൾ ചോർത്തിയത് കണ്ടത് ഏത് സെറ്റിലാണെന്ന് വെളിപ്പെടുത്തിയാൽ ഇതേ ചോദ്യം ചോദിക്കാൻ നിങ്ങൾ ധൈര്യപ്പെടുമോ എന്നും രാധിക മാധ്യമപ്രവർത്തകരോട് ചോദിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടി പറഞ്ഞതിങ്ങനെയായിരുന്നു;

എല്ലാ ഭാഷകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. കേരളത്തിൽ ഞാൻ കണ്ട ഒരു കാര്യമുണ്ട്. സെറ്റിലൂടെ നടന്ന് പോകുമ്പോൾ കുറേ ആളുകൾ ചുറ്റും കൂടിയിരുന്ന് എന്തോ കണ്ട് ചിരിക്കുന്നു. ഞാനും അത് കണ്ടു. അപ്പോൾ ഞാൻ അവിടെ ഉള്ള ഒരാളെ വിളിച്ച് എന്താണ് എല്ലാവരും ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചു. എല്ലാ കാരവാനിലും ക്യാമറ വെച്ച് സ്ത്രീകൾ വസ്ത്രം മാറുന്ന രംഗങ്ങൾ അവർ എടുത്തിരിക്കുന്നത് അപ്പോഴാണ് അറിയുന്നത്’.

ഒരോ നടിമാരുടെയും പേരിൽ പ്രത്യേകം ഫോൾഡറുകൾ ഉണ്ട്. ഏത് സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇത് നടന്നതെന്ന് ഞാൻ പറയില്ല. ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം തന്നെ പ്രശ്നമാണ്. ആ സംഭവത്തോടെ കാരവാനിൽ പോകുക എന്നത് വലിയ ഭയമായിരുന്നു. നമ്മളെ സംബന്ധിച്ച് കാരവാൻ ഒരു സ്വകാര്യ ഇടം ആണല്ലോ. അപ്പോൾ തന്നെ ഞാൻ അവിടെ ശബ്ദം ഉയർത്തി.

കാരവാനിനുള്ളിൽ ഒരു ക്യാമറയെങ്കിലും ഉണ്ടെങ്കിൽ ഞാൻ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് പറഞ്ഞു. ഭാഷയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. അതിന് ശേഷം കാരവാനിലേക്ക് പോകാതെ റൂമിലേയ്ക്കാണ് പോയതെന്നും രാധിക വ്യക്തമാക്കുന്നു. നടിമാരുടെ കതകിൽ മുട്ടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെൺകുട്ടികൾ എൻറെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട് എന്നും നടി രാധികപറഞ്ഞു.

അതേസമയം, പവി കെയർടേക്കർ, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് നടി സമീപകാലത്ത് മലയാളത്തിൽ അഭിനയിച്ചത്. നടൻ ശരത്കുമാറിന്റെ ഭാര്യയായ രാധിക രാഷ്ട്രീയത്തിലും സജീവമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വിരുതുനഗർ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശരത്കുമാറിൻ്റെ പാർട്ടി അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് രാധിക ശരത്കുമാറിനെ ബിജെപി മത്സരരംഗത്തിറക്കിയത്. അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായിരുന്ന വിജയകാന്തിൻ്റെ മകൻ വിജയ പ്രഭാകർ, കോൺഗ്രസ് നേതാവ് ബി മാണിക്കം ടാഗോർ എന്നിവരായിരുന്നു തിരഞ്ഞെടുപ്പിൽ എതിരാളികൾ. ഫലം പുറത്ത് വന്നപ്പോൾ മാണിക്കം ടാഗോർ വിജയിക്കുകയും രാധിക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

More in Actress

Trending