Actor
അഹാനയെ ഇനി ഒരിക്കലും നോക്കില്ല! ആ മൂന്ന് വർഷം നടി ചെയ്തത് കണ്ട് ചങ്ക് തകർന്ന് സിന്ധുവും കൃഷ്ണകുമാറും..! ‘വീട്ടിൽ ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും അഹാനയുടെ നരകജീവിതം!
അഹാനയെ ഇനി ഒരിക്കലും നോക്കില്ല! ആ മൂന്ന് വർഷം നടി ചെയ്തത് കണ്ട് ചങ്ക് തകർന്ന് സിന്ധുവും കൃഷ്ണകുമാറും..! ‘വീട്ടിൽ ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും അഹാനയുടെ നരകജീവിതം!
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ പാത പിന്തുടർന്നാണ് മകൾ അഹാന കൃഷ്ണ സിനിമാ രംഗത്തേക്ക് എത്തുന്നത്. സിനിമയിലേക്കാൾ ഉപരി നടി യൂട്യൂബ് വിഡിയോസിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അഹാനയെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണകുമാർ. ഇന്നത്തെ കാലത്ത് മാതാപിതാക്കൾ മക്കളെ കുറ്റപ്പെടുത്തതിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം അഹാനയിലൂടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുന്നത്.
നടി അഹാനയുടെ പഠിത്തം ഒക്കെ അങ്ങ് ചെന്നൈയിലായിരുന്നു. എന്നാൽ അവിടത്തെ കോളേജിൽ ഹോസ്റ്റൽ ഇല്ലാത്തതിനാൽ അടുത്തുള്ള മറ്റൊരു ഹോസ്റ്റലിൽ കൊണ്ട് ചേർത്തു. വീട്ടിൽ വരുമ്പോഴെല്ലാം അവൾ എപ്പോഴും ഭയങ്കര സന്തോഷത്തോടെ ഹോസ്റ്റലിന്റെ കാര്യങ്ങൾ പറയുമായിരുന്നെന്നും ഹോസ്റ്റലിന്റെ വെളിയിലൊരു ബാൽക്കണിയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്നാെക്കെ പറയാറുണ്ട്.
അതേസമയം കോളേജിൽ അവസാന വർഷമായപ്പോൾ ഹോസ്റ്റർ ഫീസ് പോലും തങ്ങൾക്ക് അടക്കേണ്ടി വന്നിട്ടില്ലെന്നും അന്ന് അമ്മു അവിടെ ചെറിയ പരസ്യങ്ങൾ ഒക്കെ ചെയ്യുമായിരുന്നെന്നും നടൻ പറയുന്നു. തുടർന്ന് പഠനമെല്ലാം കഴിഞ്ഞ് അവളെ തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ട് വരാൻ കാറുമായി ചെന്നു. എന്നാൽ അപ്പോഴാണ് ശെരിക്കും ഞെട്ടിപ്പോയത്. ഹോസ്റ്റലിൽ പെട്ടിയെടുക്കാൻ ഞങ്ങളെല്ലാവരും കൂടി അകത്ത് ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. ചെറിയൊരു റൂമും അതിനകത്ത് ചെറിയ കട്ടിലും. വീട്ടിൽ ഇത്രയും സൗകര്യങ്ങൾ ഉണ്ടായപ്പോൾ മൂന്ന് വർഷം അവൾ ആ കട്ടിലിലാണ് കിടന്നതെന്ന് കൃഷ്ണകുമാർ വേദനയോടെ ഓർത്തു.
പക്ഷേ മക്കൾ എവിടെ ചെന്നാലും ആ സാഹചര്യവുമായി പൊരുത്തപ്പെടുമെന്ന് അന്നെനിക്ക് മനസിലായെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ഇതാണ് നമ്മുടെ വിജയം. അഹാനയെ ഇനി നോക്കുകയേ വേണ്ട അവൾ അവളുടെ കാര്യം നോക്കിക്കോളുമെന്ന് അന്ന് ഞാൻ തീരുമാനിച്ചെന്നും മക്കൾക്ക് സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവുണ്ടെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.