Connect with us

ചുംബനരംഗത്ത് അദ്ദേഹം ചുണ്ടിൽ അമർത്തി ചുംബിക്കും, എനിക്ക് മാത്രമല്ല, എന്റെ അനുജത്തിയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്; കമൽ ഹാസനെതിരെ ​ഗുരുതര ആരോപണവുമായി രാധിക ശരത്കുമാർ

Malayalam

ചുംബനരംഗത്ത് അദ്ദേഹം ചുണ്ടിൽ അമർത്തി ചുംബിക്കും, എനിക്ക് മാത്രമല്ല, എന്റെ അനുജത്തിയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്; കമൽ ഹാസനെതിരെ ​ഗുരുതര ആരോപണവുമായി രാധിക ശരത്കുമാർ

ചുംബനരംഗത്ത് അദ്ദേഹം ചുണ്ടിൽ അമർത്തി ചുംബിക്കും, എനിക്ക് മാത്രമല്ല, എന്റെ അനുജത്തിയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്; കമൽ ഹാസനെതിരെ ​ഗുരുതര ആരോപണവുമായി രാധിക ശരത്കുമാർ

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തെത്തിയത്. ഇതിന് പിന്നാലെ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്. മലയാള സിനിമയിൽ മാത്രമല്ല, തമിഴ്, കന്നഡ, തുടങ്ങിയ ഇടങ്ങളിലും ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമാണ്. നിരവധി നടന്മാരും സംവിധായകരും തിരക്കഥാകൃത്തുക്കളും പ്രൊഡക്ഷൻ കൺട്രേൾമാരുമെല്ലാം കേസിന് പിന്നാലെയാണ്.

ഈ വേളയിൽ സധൈര്യം നിരവധി നടിമാരാണ് തങ്ങൾക്ക് സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചത് വെളിപ്പെടുത്തി രംഗത്തെത്തിയത്. മലയാള സിനിമാ ലോകത്തെ തന്നെ ‍ഞെട്ടിച്ചു കൊണ്ട് നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ പുറത്തെത്തിയത്. കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് നടി പറ‍ഞ്ഞിരുന്നത്. ഇതിൽ തന്നെ എല്ലാ ഭാഷകളിലും സ്ത്രീകൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് നടി പറയുന്നത്.

ഇപ്പോഴിതാ ഇതിന് പിന്നാലെ നടൻ കമൽഹാസനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന രാധികയുടെ വീഡിയോയാണ് വൈറലാകുന്നത്. വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ രാധിക പറഞ്ഞ കാര്യങ്ങളായിരുന്നു നടിയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വൈറലായത്. ​കമൽഹാസൻ സിനിമകളിൽ സാധാരണയായി ചുംബന രംഗങ്ങളുണ്ടാകും. യുവാക്കളെ ആകർഷിക്കാൻ ഇത്തരം രംഗങ്ങൾ സിനിമയിൽ ഇടാൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും താൽപ്പര്യമുണ്ട്.

ഒരു ഘട്ടത്തിൽ കമൽഹാസന്റെ സിനിമകളിലെ ചുംബന രംഗങ്ങൾ അലിഖിത നിയമമായിരുന്നു. ചുരുക്കം ചില നടിമാർ ഇത്തരം രംഗങ്ങൾ സഹിക്കെട്ട് ചെയ്യുമ്പോൾ ചുംബന രംഗം കാരണം കമൽഹാസന്റെ സിനിമകളിൽ അഭിനയിക്കാൻ ചിലർ മടിക്കുകയാണ് ചെയ്യാറുള്ളത്. ചുംബന രംഗങ്ങൾ ചെയ്യാനുള്ള മടി കാരണം ‘സിപ്പിക്കുള്ളിൽ മുത്ത്’ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം കമൽ ഹാസനോടൊപ്പമുള്ള സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ കുറച്ചു.

ചില സിനിമകളിലെ ചുംബനരംഗത്ത് അദ്ദേഹം ചുണ്ടിൽ അമർത്തി ചുംബിക്കുമായിരുന്നു. ഞാൻ മാത്രമല്ല എന്റെ അനുജത്തിയും സമാനമായ രീതിയിൽ പീ ഡിപ്പിക്കപ്പെട്ടു. അന്ന് ഞാനത് തടഞ്ഞതിനാൽ ചിലരുടെ രോഷത്തിന് പാത്രമാവേണ്ടി വന്നു. മാത്രമല്ല അതിന് ശേഷം ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തേണ്ടി വന്നെന്നുമാണ് നടി രാധിക അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം, ചുംബനരംഗത്തിന്റെ പേരിൽ മുൻപ് പല നടിമാരും കമൽ ഹാസനെതിരെ ആരോപണവുമായി വന്നിരുന്നു. നടി രേഖയാണ് സമാനമായ രീതിയിൽ കമൽ ഹാസനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. സിനിമയിൽ തന്നോട് പറയാതെ ചുംബനരംഗങ്ങൾ കേറ്റിയിരുന്നുവെന്നും പറയാതെ അദ്ദേഹം ബലംപിടിച്ച് ചുംബിച്ചതായിട്ടുമാണ് രേഖ പറഞ്ഞത്. അതുപോലെ നടി കാർത്തിക സിനിമ ഉപേക്ഷിച്ച് പോയതും കമൽ ഹാസനിൽ നിന്നുണ്ടായ മോശം അനുഭവം കൊണ്ടാണെന്നുമാണ് പ്രചരിക്കുന്ന കഥകൾ.

അതേസമയം, ക്യാരവാനിൽ ഒളിക്യാമറയുണ്ടെന്ന രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്ന് മനസിലാക്കിയതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്പ്പിച്ചു.

വർഷങ്ങൾക്ക് മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത്. എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾക്കെതിരെ ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല എന്നും രാധിക വ്യക്തമാക്കി. മാത്രമല്ല, തമിഴ് സിനിമയിലെ ഉന്നതനായ താരം ഒരു യുവനടിക്ക് നേരെ ലെെം ഗികാതിക്രമം നടത്തിയെന്നും രാധിക വെളിപ്പെടുത്തിയിരുന്നു.

More in Malayalam

Trending