Malayalam Breaking News
അടുത്ത വർഷത്തെ ദേശീയ അവാർഡും വിനായകന് ലഭിക്കുമോ? തൊട്ടപ്പനായി വിനായകൻ എത്തുന്നു!!!
അടുത്ത വർഷത്തെ ദേശീയ അവാർഡും വിനായകന് ലഭിക്കുമോ? തൊട്ടപ്പനായി വിനായകൻ എത്തുന്നു!!!
അടുത്ത വർഷത്തെ ദേശീയ അവാർഡും വിനായകന് ലഭിക്കുമോ? തൊട്ടപ്പനായി വിനായകൻ എത്തുന്നു!!!
ദേശീയ അവാർഡ് ജേതാവായ വിനായകൻ തന്റെ അടുത്ത ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഫ്രാന്‍സിസ് നൊറോണയുടെ പ്രശസ്ത കഥാപാത്രമായ തൊട്ടപ്പനായാണ് വിനായകന് എത്തുന്നത്.വിനായകൻ ടൈറ്റില്‍ കഥാപാത്രമായാണ് എത്തുന്നത്.
‘നമസ്കാരം, എന്റെ അടുത്ത ചിത്രം, തൊട്ടപ്പന്’ എന്നിങ്ങനെ ഏതാനും വാക്കുകള്‍ക്കൊപ്പമാണ് വിനായകൻ തൊട്ടപ്പന് പോസ്റ്റര്‍ അവതരിപ്പിച്ചത്.ചിത്രം ഒരു ക്ലാസിക് മൂവി ആയിരിക്കുമെന്നാണ് ഏവരും കരുതുന്നത്.അതുകൊണ്ട് മികച്ച അഭിനയം കാഴ്ചവെക്കുന്ന വിനായകന് ഈ ചിത്രത്തിലും അവാർഡ് ലഭിക്കുമെന്ന് എല്ലാവരും കരുതുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
കിസ്മത്ത് സംവിധാനം ചെയ്ത ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രം ഒരുക്കുന്നത്. നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി പി എസ് റഫീഖ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. സുരേഷ് രാജന്റേതാണ് ഛായാഗ്രഹണം. അന്‍വര്‍ അലി, അജീഷ് ദാസന്, പി എസ് റഫീഖ് എന്നിവരുടെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടന് ഈണം നല്‍കും. ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് തൊട്ടപ്പന് നിര്‍മ്മിക്കുന്നത്.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിനാണ് വിനായകന് ദേശീയ അവാർഡ് കിട്ടിയത്.കമ്മട്ടിപ്പാടത്തിൽ ചെയ്ത ഗംഗ എന്ന കഥാപാത്രം വിനായകന് ഒരു മികച്ച ഇടം മലയാളസിനിമയിൽ നേടിക്കൊടുത്തു.
vanayakan new filim thottappan
