Connect with us

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കി മോഹൻലാൽ ആരാധകർ !! ഒടിയൻ പോസ്റ്റർ കീറിയ ആളെകൊണ്ട് തന്നെ ഒട്ടിക്കുന്ന വീഡിയോ തരംഗമാകുന്നു !!

Malayalam Breaking News

മോഹൻലാലിൻറെ ഒടിയൻ പോസ്റ്റർ കീറിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിയിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ ഫാൻസ്‌ .
പോസ്റ്റർ കീറിയ ആളെക്കൊണ്ടു തന്നെ പഴയ സ്ഥലത്ത് പോസ്റ്റർ ഒട്ടിപ്പിച്ച് ആരാധകർ . സംഭവത്തിന്റെ വീഡിയോ മോഹൻലാൽ ആരാധകർ പങ്കു വച്ചിട്ടുമുണ്ട് .

‘പണ്ട് ഏട്ടൻ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങൾക്ക്..ഇനി അവൻ ഒരു പോസ്റ്ററും കീറില്ല…കീറിയ അതെ സ്ഥലത്ത്… അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റർ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാർ, കയ്യടിക്കെടാ’–ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

കൂടാതെ യുവാവ് തന്റെ തെറ്റ് വിശദീകരിക്കുന്ന വിഡിയോയും മോഹൻലാൽ ഫാൻസ് അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയിൽ യുവാവ് പോസ്റ്റര്‍ വീണ്ടും ഒട്ടിക്കുന്നതും കാണാം.

റോഡരികിൽ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റർ വലിച്ചു കീറുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാൾ നോക്കുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു. മോഹൻലാലിന്റെ ആരാധകരുടെ പേജിലും പ്രൊഫൈലുകളിലും വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു .

odiyan poster controversy -mohanlal fans reaction

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top