Connect with us

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Malayalam Breaking News

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

മലയാളത്തിന്റെ അനുഗ്രഹീത കലാകാരി വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിജയലക്ഷ്മിയും, പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ അനൂപുമായുള്ള വിവാഹ നിശ്ചയം വൈക്കം ഉദയനാപുരത്തുള്ള വിജയലക്ഷ്മിയുടെ വസതിയായ ഉഷാ നിവാസില്‍ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ.ഒക്ടോബര്‍ 22-ന് വൈക്കം മഹാദേവ ക്ഷേത്രസന്നിധിയിലാണ് മിന്നുകെട്ട്.

ഉഷാ നിവാസില്‍ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി.
പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായര്‍ – ലൈലാകുമാരി ദമ്പതികളുടെ മകനാണ് അനൂപ്.

ഒക്ടോബര്‍ 22-ന് നടക്കുന്ന വിവാഹ ചടങ്ങുകളില്‍ സിനിമാ-സംഗീത കലാരംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. വിവാഹം കഴിഞ്ഞ് നാലാം ദിവസം സംഗീത പരിപാടിക്കായി വിജയലക്ഷ്മിയും ഒപ്പം അനൂപും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിക്കും.

vaikom vijayalakshmi engagement photos

More in Malayalam Breaking News

Trending

Recent

To Top