ആരതിയുമായി പിരിഞ്ഞു..? ഞെട്ടിക്കുന്ന വീഡിയോയുമായി റോബിൻ; കണ്ണ് നിറഞ്ഞ് ആരാധകർ തെളിവുകൾ പുറത്ത്!!!
By
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഏവരും സീസണിലെ വിജയി ആകുമെന്ന് വിധിയെഴുതിയെങ്കിലും സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന ആരോപണത്താല്‍ റോബിന് പുറത്തുപോകേണ്ടി വന്നു.
ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഷോയ്ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്. റോബിനെ ഇന്റര്‍വ്യു എടുക്കാന്‍ എത്തിയ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തില്‍ ആകുയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും റോബിന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ആ താരവിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇതിനിടെയാണ് ഇരുവരും വേർപിരിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
റോബിന്‍ ആരതിയെ വഞ്ചിച്ചുവെന്നും റോബിന് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നും അതിനാല്‍ ആരതി വിവാഹത്തില്‍ നിന്നും പിന്മാറിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. റോബിനെ ആരതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് കാരണമായി. ബ്രേക്കപ്പ് ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ആരതിയും റോബിനും ഇതുവരെയും പ്രതികരിച്ചിരുന്നില്ല.
ഇതിനിടെ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ചില സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു. വിവാദങ്ങള്‍ക്കിടെ റോബിനെ ആരതി വീണ്ടും ഫോളോ ചെയ്യാന്‍ തുടങ്ങി. ഇരുവരും പോസ്റ്റുകളില്‍ കമന്റിടാനും തുടങ്ങി. ഇതോടെ വാര്‍ത്തകള്‍ തെല്ലൊന്ന് കെട്ടടങ്ങിയെങ്കിലും റോബിനും ആരതിയും പിരിഞ്ഞത് തന്നെയാണെന്നാണ് പലരും കരുതിയിരുന്നത്.
ഇപ്പോഴിതാ ആരാധകരുടെ ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് റോബിനും ആരതിയും എത്തിയിരിക്കുകയാണ്. ഒരുമിച്ചാണ് ഇരുവരുടേയും വരവ്. ആരതിയുമൊത്തുള്ള റീല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് റോബിന്‍. കാതലിക്കും എന്ന എആര്‍ റഹ്‌മാന്‍ പാട്ടിനൊപ്പമാണ് വീഡിയോയില്‍ റോബിനും ആരതിയും അഭിനയിക്കുന്നത്. മനോഹരമായ വീഡിയോ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ഇതോടെ ഇരുവരും പിരിഞ്ഞുവോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരജോഡി തന്നെ വിരാമിട്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ഇവരെ പറ്റി പറഞ്ഞ് നടന്ന ഒരാള്‍ ഉണ്ടായിരുന്നല്ലോ അവനെ കിട്ടുവാണേല്‍ ആരേലും ഇത് അറിയിച്ചേക്ക് ഇവര്‍ വീണ്ടും വന്നു എന്ന് , ചെമ്പന്‍ എട്ടായി നാട് വിട്ടു എന്ന് കേട്ടല്ലോ , മതി ഇത്ര മതി നമ്മക്ക്. നമ്മളും ഹാപ്പി ,നിങ്ങളും ഹാപ്പി, ഒരു രാത്രി മുഴുവനും ഉറക്കമില്ലാതെ ആക്കിയ പാര്‍ട്ടികളാണ്, കടന്നുപോയ വഴികളില്‍ പറ്റിയ അബദ്ധങ്ങള്‍ ഒരു പാഠമായി മനസ്സില്‍ വെച്ചുകൊണ്ട് കൂടുതല്‍ സൂക്ഷിച്ച് ശ്രദ്ധിച്ച് മുന്നോട്ട് പോവുക, രണ്ടുപേരും വീണ്ടും ഒന്നായതില്‍ ഒരുപാട് സന്തോഷം, ഇനി ആരാണാവോ ഇവരെ പിരിക്കാന്‍ ഇനി വരുന്നത് ?
ഇത് കാണുമ്പോള്‍ സന്തോഷത്തേക്കാള്‍ പേടിയാണ് വന്നത്. വിവാഹം കഴിഞ്ഞിട്ട് ഇങ്ങനെ ഒരുമിച്ചു വന്നാല്‍ മതി. ഇല്ലേല്‍ അസൂയാലുക്കള്‍ വീണ്ടും വരും ഇവരെ വേര്‍പിരിക്കാന്‍ ഓരോ കുതന്ത്രമായിട്ട് എന്നൊക്കെയാണ് കമന്റുകള്‍. വിവാഹനിശ്ചയത്തിന് പിന്നാലെ, തങ്ങള്‍ ഒന്നിക്കാന്‍ പോകുകയാണ് റോബിനും ആരതി പൊടിയും അറിയിച്ചു. ജൂണ്‍ 26നാണ് ആരതി പൊടി, റോബിന്‍ രാധാകൃഷണന്‍ വിവാഹം നടക്കാന്‍ പോകുന്നത്. ‘ഞങ്ങളുടെ വിവാഹ തിയതി നിങ്ങളോട് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. 26/06/2024 ബുധനാഴ്ച ആണ് ആ തിയതി. എല്ലാവരുടെയും അനുഗ്രഹം ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടാകണം. എല്ലാവരോടും ഒരുപാട് നന്ദി’, എന്നാണ് ഇരുവരും പറഞ്ഞിരുന്നത്.
