ദൈവം കാത്തുവെച്ച സമ്മാനം; വിവാഹ നിശ്ചയത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് മൻസി ജോഷി!!
By
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. പരമ്പര തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടാൻ ഈ സീരിയലിന് കഴിഞ്ഞിട്ടുണ്ട്.
ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിലെ ഓരോ കഥാപത്രങ്ങളും ഇതിനോടകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഈ പരമ്പരയിലെ കേന്ദ്രകഥാപാത്രം അളകനന്ദയാണ്. മൻസി ജോഷിയാണ് നന്ദയായി അഭിനയിക്കുന്നത്. സ്ഥിരമായി കാണുന്നതിൽ നിന്നും വ്യത്യസ്തത നിറഞ്ഞ നായിക കഥാപാത്രമായിരുന്നു ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിലെ അളകനന്ദ.
കുടുംബത്തിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നന്ദയെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ ആദ്യ മലയാള പരമ്പര കൂടിയാണ് ഇത്. ലക്ഷിപ്രിയയായിരുന്നു പരമ്പരയിലെ നന്ദ എന്ന കഥാപാത്രം ആദ്യം അവതരിപ്പിച്ചത്. ശേഷം പകരക്കാരിയായെത്തി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു മൻസി.
ഗൗതമും നന്ദയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡികളാണ്. സോഷ്യൽമീഡിയയിൽ സജീവമായ മൻസി പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
നിമിഷനേരം കൊണ്ടാണ് താരത്തിന്റെ വിശേഷങ്ങൾ വൈറലാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ എന്‍ഗേജ്‌മെന്റ് വിശേഷങ്ങളാണ് മന്‍സി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്നത്. അത്രയധികം സ്‌നേഹിക്കുന്ന ഒരാളെ തന്നെ കിട്ടിയ സന്തോഷത്തിലാണ് നടി.
സീരിയൽ ആരംഭിച്ച് 1 വർഷത്തോളം ആകവെ കുടുംബജീവിതത്തിലേയ്ക്ക് കടക്കുകയാണ് താരം. രാഘവ് ഭാവ എന്നയാളാണ് മൻസിയുടെ വരൻ. പ്രിയപ്പെട്ടവരും കുടുംബങ്ങളും ചേർന്ന് വലിയ ആഘോഷമായിട്ടായിരുന്നു മാൻസിയുടെ വിവാഹ നിശ്ചയം നടന്നത്.
ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ കൂടുതല്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ശരിയായ ജീവിത പങ്കാളിയെ കിട്ടിയത് ദൈവാനുഗ്രഹമാണ്, നന്ദി മാത്രമേ പറയാനുള്ളൂ മന്‍സി പറഞ്ഞത്. ഓം സായി റാം! എന്നോടും രാഘവിനോടും ഇത്രയധികം സ്‌നേഹം ചൊരിഞ്ഞതിനും ഞങ്ങളെ അനുഗ്രഹിച്ചതിനും സായി റാമിനും ദൈവത്തിനും നന്ദി മാത്രമേ പറയാനുള്ളൂ’ എന്ന് പറഞ്ഞാണ് മന്‍സി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
മന്‍സിയുടെ വിവാഹ നിശ്ചയം നടന്നത് പരമ്പരാഗത രീതിയിലായിരുന്നു. പട്ടുസാരിയുടുത്ത്, മുല്ലപ്പൂ ചൂടി അതി സുന്ദരിയായിട്ടായിരുന്നു മന്‍സി നിശ്ചയത്തിന് എത്തിയത്. മാന്‍സിയുടെ ബര്‍ത്ത് ഡേയ്ക്ക് രാഘവ് സര്‍പ്രൈസ് ആയി റിങ് അണിഞ്ഞ് പ്രപ്പോസല്‍ ചെയ്തിരുന്നു.
ആ വീഡിയോയും നേരത്തെ മാന്‍സി പങ്കുവച്ചിട്ടുണ്ട്. അതിന് ശേഷമാണ് വീട്ടുകാരുടെ സാന്നിധ്യത്തിലും അനുഗ്രഹത്തിലും വിവാഹ നിശ്ചയം നടന്നത്. ഡാൻസും മോഡലിംഗും ഒക്കെ ഏറെ ഇഷ്ട്ടമുള്ള മാൻസി അപ്രതീക്ഷിതമായിട്ടിരുന്നു അളകനന്ദയായി പരമ്പരയിൽ എത്തിയത്.
വിവാഹം എപ്പോഴാണെന്ന് വിവരം താരം പങ്കുവെച്ചിട്ടില്ല. എന്നാൽ ഇനി അളകനന്ദയായി മൻസി എത്തില്ലേ എന്ന ആശങ്കയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ലവ് മാര്യേജാണെന്ന് തോന്നിപ്പിക്കുമെങ്കിലും പക്കാ അറേ്ഞ്ച്ഡ് മാര്യേജാണ് തന്റേതെന്ന് താരം പറഞ്ഞിരുന്നു. മധുര സ്വദേശിനിയാണ് മൻസി.