Tamil
കൊറോണയെ ജയിക്കാം… ഗാനം ആലപിച്ച് വടിവേലു
കൊറോണയെ ജയിക്കാം… ഗാനം ആലപിച്ച് വടിവേലു
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. അനാവശ്യമായി റോഡിലിറങ്ങുന്നവരോട് കൈകൂപ്പി ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി എത്തിയതിന് പിന്നാലെ കൊറോണ ഗാനം ആലപിച്ച് വടിവേലു
കൊറോണ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. . ‘കൊറോണയെ ജയിക്കാം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഗാനം ഹൃദയത്തിലാണ് പതിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള കമന്റുകള്‍
വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കൂ. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്.’
‘മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേള്‍ക്കൂ… ആരും പുറത്തിറങ്ങരുതേ.’ എന്നായിരുന്നു വടിവേലു വീഡിയോയില്‍ പറഞ്ഞത്
vadivelu
