Connect with us

കാത്തിരിപ്പുകൾക്ക് വിരാമം; വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Tamil

കാത്തിരിപ്പുകൾക്ക് വിരാമം; വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

കാത്തിരിപ്പുകൾക്ക് വിരാമം; വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഏറെ കാത്തിരിപ്പുകൾക്ക് ശേഷം ദളപതി വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. വിജയുടെ ജന്മദിനമായ ജൂണ്‍ 22-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്

ഏപ്രില്‍ 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. കാർത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. ഒരു സ്കൂൾ പ്രൊഫസറുടെ റോളാണ് വിജയ് യുടേത് എന്നാണ് സൂചനകൾ. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ.

മുഖത്തോടുമുഖം നോക്കി അലറുന്ന ദളപതി വിജയും വിജയ് സേതുപതിയുമുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്. ആക്ഷനും റൊമാന്‍സും ഒരുപോലെ കൈകാര്യം ചെയുന്ന നായികാ കഥാപാത്രത്തെ ആയിരിക്കും മാളവിക അവതരിപ്പിക്കുക.

ആന്‍ഡ്രിയ, ശാന്തനു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത്. സത്യന്‍ സൂര്യയുടേതാണ് ഛായാഗ്രഹണം. വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്

അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 2020 ല്‍ ഇരുവരുടെയും ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മാസ്റ്റര്‍.

vijay

More in Tamil

Trending

Recent

To Top