Malayalam
വനിതാ ദിനത്തോട് അനുബന്ധിച്ച് റീ റിലീസിനോരുങ്ങി പാര്‍വതി തിരുവോത്തിന്റെ ‘ഉയരെ’
വനിതാ ദിനത്തോട് അനുബന്ധിച്ച് റീ റിലീസിനോരുങ്ങി പാര്‍വതി തിരുവോത്തിന്റെ ‘ഉയരെ’
പാര്‍വതി മുഖ്യ കഥാപാത്രമായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘ഉയരെ’. ഇപ്പോഴിതാ വനിതാ ദിനത്തോട് അനുബന്ധിച്ച് ചിത്രം കേരളത്തില്‍ റീ റിലീസിനോരുങ്ങുകയാണ്. പിവിആറിന്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി ലുലു മാളിലുള്ള പിവിആര്‍ സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം 6.35നും കൊച്ചിയില്‍ ഉച്ചയ്ക്ക് 2.15നുമാണ് പ്രദര്‍ശനം.
ആസിഡ് ആക്രമണത്തിന് ഇരയായി ഒടുവില്‍ ആ വേദനകളെ അതിജീവിച്ച് പൈലറ്റാവുക എന്ന ലക്ഷ്യത്തിനു പിന്നാലെ പായുന്ന പല്ലവിയെന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ‘ഉയരെ’ പറഞ്ഞത്.
നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രം കൂടിയായിരുന്നു ‘ഉയരെ’. മനു അശോകന് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.
ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്, അനാര്‍ക്കലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ബോബിസഞ്ജയ് ആണ് തിരക്കഥയെഴുതിയത്. മുകേഷ് മുരളീധരന് ഛായാഗ്രഹണം നിര്‍വഹിച്ചു. മഹേഷ് നാരായണന് എഡിറ്റിങ്ങും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
