Connect with us

തൃശ്ശൂരില്‍ ബിജെപി വിജയിക്കും, എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ല; സുരേഷ് ഗോപി

Malayalam

തൃശ്ശൂരില്‍ ബിജെപി വിജയിക്കും, എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ല; സുരേഷ് ഗോപി

തൃശ്ശൂരില്‍ ബിജെപി വിജയിക്കും, എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ല; സുരേഷ് ഗോപി

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

വടകരയിലെ സിറ്റിങ് എംപി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ പ്രതാപന്‍ പട്ടികയില്‍ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരന്‍ മാറുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയോ ടി സിദ്ദിഖ് എംഎല്‍എയോ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്.

ബാക്കിയിടങ്ങളില്‍ സിറ്റിങ് എംപിമാര്‍ മത്സരിക്കാനാണ് ധാരണ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനാണ് ധാരണയെങ്കിലും അവസാന തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ സുരേഷ്‌ഗോപി പ്രതികരിച്ചിരു. തന്നെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം. പ്രചാരണം ഗംഭീരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘എന്നെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടോ. അത് മാത്രമേ ചോദിക്കാവു. എങ്ങനെയുണ്ട് പ്രചാരണം എന്ന് ചോദിക്കൂ, ഗംഭീരമാണ്. ലുക്ക് എറൗണ്ട്. അണ്ടര്‍സ്റ്റാന്റ്’ ൃത്മജയുടെ ബിജെപി പ്രവേശത്തോട് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം ഉറപ്പായെന്ന് അബ്ദുള്ളക്കുട്ടി ആത്മവിശ്വാസം പങ്കുവെച്ചിരുന്നു.

അതേസമയം 2021 ലെ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്മജ ആരോപിച്ചിരുന്നു. സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരില്‍ വന്നിറങ്ങിയത്. അതില്‍ പൈസ കടത്തിയിരുന്നോയെന്ന് സംശയമുണ്ടെന്നായിരുന്നു ആരോപണം.

More in Malayalam

Trending

Recent

To Top