Actress
പന്തിനെ വിവാഹം കഴിക്കുമോ?; മറുപടിയുമായി നടി ഉര്‍വശി റൗട്ടേല
പന്തിനെ വിവാഹം കഴിക്കുമോ?; മറുപടിയുമായി നടി ഉര്‍വശി റൗട്ടേല
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതില്‍ വ്യക്തമായ ഒരു മറുപടി പറയാന്‍ ഇരുവരും തയാറായിട്ടില്ല.
പന്ത് വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നപ്പോള്‍ പിന്തുണയറിച്ച് ചില പോസ്റ്റുകള്‍ നടി സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ പുതുതായി പുറത്തുവന്നൊരു അഭിമുഖത്തില്‍ പന്തിനെക്കുറിച്ചുള്ള ചോദ്യത്തിന് നടി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
പന്തിനെ വിവാഹം കഴിക്കുമോ എന്നൊരു ആരാധകന്റെ ചോദ്യത്തോടാണ് നടി പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യം നിഷേധിക്കാതെയുള്ള മറുപടിയാണ് ഉര്‍വശി നല്കി. ‘നോ കമന്റ്സ്’ എന്നാണ് നടി പറഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഡല്‍ഹി ടീമിന്റെ ക്യാപ്റ്റനായാണ് താരം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്. മികച്ച പ്രകടനം നടത്തിയ പന്ത് ടി20 ലോകകപ്പിലും ഇടം നേടിയിട്ടുണ്ട്.
