Connect with us

മത്സരിക്കാന്‍ എനിക്ക് ടിക്കറ്റ് കിട്ടിക്കഴിഞ്ഞു; നടി ഉര്‍വശി റൗട്ടേല രാഷ്ട്രീയത്തിലേയ്ക്ക്!

News

മത്സരിക്കാന്‍ എനിക്ക് ടിക്കറ്റ് കിട്ടിക്കഴിഞ്ഞു; നടി ഉര്‍വശി റൗട്ടേല രാഷ്ട്രീയത്തിലേയ്ക്ക്!

മത്സരിക്കാന്‍ എനിക്ക് ടിക്കറ്റ് കിട്ടിക്കഴിഞ്ഞു; നടി ഉര്‍വശി റൗട്ടേല രാഷ്ട്രീയത്തിലേയ്ക്ക്!

സിനിമയില്‍നിന്നും രാഷ്ട്രീയത്തിന്റെ പാതയിലേയ്ക്ക് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. തന്റെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഇപ്പോള്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് ഇതിനോടകം ലഭിച്ചെന്നും ഉര്‍വശി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതിനേക്കുറിച്ച് ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയത്.

താന്‍ ആരംഭിച്ച ഫൗണ്ടേഷന്‍ വഴി രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചെന്ന് ഉര്‍വശി പറഞ്ഞു. ഒരവസരം ലഭിച്ചാല്‍ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഉര്‍വശി റൗട്ടേല വ്യക്തമാക്കി.

ഏതുപാര്‍ട്ടിയേയാണ് തിരഞ്ഞെടുപ്പില്‍ പ്രതിനിധീകരിക്കുക എന്നുചോദിച്ചപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല, ഒരു ടിക്കറ്റ് കിട്ടിയിട്ടുണ്ടെന്ന് മാത്രമായിരുന്നു നടിയുടെ ഉത്തരം.

‘എനിക്ക് ടിക്കറ്റ് കിട്ടിക്കഴിഞ്ഞു. ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ആരാധകരുടെ പ്രതികരണമറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ രാഷ്ട്രീയത്തില്‍ ചേരണോ വേണ്ടയോ എന്ന് അവര്‍ പറയണം’ എന്നായിരുന്നു ഉര്‍വശിയുടെ വാക്കുകള്‍.

സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് തനിക്ക് ആഗ്രഹമെന്നും നടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം അവര്‍ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയുള്ള ഈ സന്ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

അതേസമയം വിനയ് ശര്‍മ സംവിധാനംചെയ്യുന്ന ജെ.എന്‍.യു ആണ് ഉര്‍വശി റൗട്ടേലയുടേതായി ഈയിടെ പ്രഖ്യാപിച്ച ചിത്രം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു
യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

More in News

Trending

Recent

To Top