Actress
ആ വീഡിയോ എന്റേത് തന്നെ, ഡീപ്പ്ഫേക്കോ എഐയോ അല്ല; ബാത്ത്റൂം വീഡിയോയിൽ വിശദീകരണവുമായി നടി ഉർവശി റൗട്ടേല
ആ വീഡിയോ എന്റേത് തന്നെ, ഡീപ്പ്ഫേക്കോ എഐയോ അല്ല; ബാത്ത്റൂം വീഡിയോയിൽ വിശദീകരണവുമായി നടി ഉർവശി റൗട്ടേല
മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡിൽ എത്തി ഇന്ന് നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഉർവശി റൗട്ടേല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസഹ്ങൾക്ക് മുമ്പായിരുന്നു ഉർവശി റൗട്ടേലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
ബാ ത്ത്‌റൂമിൽ കു ളിക്കാനായി എത്തുന്ന ഉർവശി വ സ്ത്രം മാറുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ ഈ വീഡിയേയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടി. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും, തന്റെ പുതിയ സിനിമയിൽ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു.
നടിയടുെ വാക്കുകൾ ഇങ്ങനെ;
ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ ഞാൻ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് അല്ല. എന്റെ പേഴ്സനൽ ക്ലിപ്പ് അല്ല. എന്റെ പുതിയ സിനിമയായ ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർഥജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് എന്റെ ആഗ്രഹം എന്നും ഉർവശി പറഞ്ഞു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നിരുന്നത്. ഉർവശിയെ വിമർശിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചത്. ഏതെങ്കിലും സിനിമയുടെ പ്രെമോഷൻ ആയിരിക്കും.
ചീപ്പ് ആയ പബ്ലിസിറ്റി സ്റ്റണ്ട്, വീഡിയോ കണ്ടാൽ അറിയാം ഒളിക്യാമറ അല്ലായെന്ന്, മാത്മല്ല, മംഗൾസൂത്ര ധരിച്ചാണ് വീഡിയോയിൽ ഉർവശി നിൽക്കുന്നത്, ഇതൊരു സിനിമയിലെ സീൻ തന്നെയാണ്. സിനിമാ പ്രമോഷന് ഒരു പരിധിയുണ്ട്, മറ്റെന്തെങ്കിലും ചെയ്യാമായിരുന്നു എന്നും ചിലർ പറഞ്ഞു.
അതേസമയം, ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ തുടർന്ന് ഹൈദരാബാദിൽ ആശുപത്രിയിൽ ആയിരുന്നു ഉർവശി. ബാലകൃഷ്ണ നായകനാകുന്ന എൻബികെ109 എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഉർവശി റൗട്ടേല അപകടത്തിൽപ്പെട്ടത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്.
ഉടൻ തന്നെ നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എല്ലിന് പൊട്ടലുണ്ടെന്നും താരം ചികിത്സയിലാണെന്നുമാണ് നടിയുടെ ടീം അറിയിച്ചത്. ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻബികെ 109.