Actress
20 വര്‍ഷം മുമ്പ് രേഖ ചെയ്യേണ്ടിയിരുന്ന കഥാപാത്രം; ഹീരാമണ്ടി’യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്‌രാള
20 വര്‍ഷം മുമ്പ് രേഖ ചെയ്യേണ്ടിയിരുന്ന കഥാപാത്രം; ഹീരാമണ്ടി’യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്‌രാള
സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരീസ് ‘ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍’ മികച്ച പ്രതികരണങ്ങളുമായി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്. സീരീസിലെ മനീഷ കൊയ്‌രാളയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളാണ് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്.
എന്നാല്‍ നടിയുടെ കഥാപാത്രം 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോളിവുഡിന്റെ എവര്‍ഗ്രീന്‍ നായിക രേഖയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതേ കുറിച്ച് സംസാരിക്കുകയാണ് മനീഷ കൊയ്‌രാള. ഈയടുത്ത് ഫില്‍മിഗ്യാനിന് നല്‍കിയ അഭിമുഖത്തിലായിരന്നു നടിയുടെ പ്രതികരണം.
’18-20 വര്‍ഷം മുമ്പ് രേഖ ജിയെ ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നുവെന്ന് നടി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. മല്ലിക ജാന്‍ എന്ന കഥാപാത്രമായുള്ള എന്റെ പ്രകടനം രേഖ ജി കണ്ടിരുന്നു. തന്നെപ്പോലൊരാള്‍ ആ റോളില്‍ എത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്ന് രേഖ പറയുകയും അതില്‍ സന്തോഷം അറിയിക്കുകയും ചെയ്തു.
രേഖ ജിയുടെ പ്രശംസ എനിക്ക് അനുഗ്രഹം പോലെയാണ് തോന്നിയത്. രേഖ ഒരു ദേവതയാണ്, ഒരു കവിതയാണ്, അവര്‍ കലാപരമായി വേറിട്ടു നില്‍ക്കുന്നു,’ എന്നും മനീഷ പറഞ്ഞു.
എട്ട് എപ്പിസോഡുകളുള്ള സീരീസാണ് ഹീരാമണ്ടി. സൊനാക്ഷി സിന്‍ഹ, അതിഥി റോവു ഹൈബരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗല്‍, താഹ ഷാ ബാദുഷ, ഫരീദ ജലാല്‍, ശേഖര്‍ സുമന്‍, ഫര്‍ദീന്‍ ഖാന്‍, അദിത്യന്‍ സുമന്‍ തുടങ്ങിയ താരങ്ങളാണ് ഹീരാമണ്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടിയാണ് പരമ്പരയുടെ മുതല്‍മുടക്ക്.