Connect with us

ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു, എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ നേരിട്ടു കണ്ടിട്ടുണ്ട്; സഹോദരന്റെ ആഗ്രഹം സാധ്യമാക്കിയതിന് പിന്നാലെ വൈറലായി മഞ്ജുവിന്റെ വാക്കുകള്‍

Actress

ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു, എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ നേരിട്ടു കണ്ടിട്ടുണ്ട്; സഹോദരന്റെ ആഗ്രഹം സാധ്യമാക്കിയതിന് പിന്നാലെ വൈറലായി മഞ്ജുവിന്റെ വാക്കുകള്‍

ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു, എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ നേരിട്ടു കണ്ടിട്ടുണ്ട്; സഹോദരന്റെ ആഗ്രഹം സാധ്യമാക്കിയതിന് പിന്നാലെ വൈറലായി മഞ്ജുവിന്റെ വാക്കുകള്‍

മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോഴും ആ സ്‌നേഹവും പിന്തുണയുമായി നടിയ്ക്ക് പ്രേക്ഷകര്‍ നല്‍കിയത്. മഞ്ജുവിനെപ്പോലെ തന്നെ സിനിമയില്‍ തന്നെയാണ് ചേട്ടന്‍ മധു വാര്യരും. തുടക്കം അഭിനയത്തില്‍ ആയിരുന്നുവെങ്കിലും ഇപ്പോള്‍ സംവിധാനത്തില്‍ അടക്കമുള്ള തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു മധു വാര്യര്‍.

സിനിമയും ഷൂട്ടിങ് തിരക്കുകളും കഴിഞ്ഞാല്‍ അമ്മയും സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമാണ് മഞ്ജുവിന്റെ ലോകം. അനിയത്തിയെ ചുറ്റിപറ്റിയാണ് മധുവിന്റെ സന്തോഷവും തിരക്കുകളും. ഇരുവരുടെയും വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടവുമാണ്. സോഷ്യല്‍മീഡിയയില്‍ മഞ്ജുവിനെപ്പോലെ തന്നെ വളരെ ആക്ടീവാണ് മധു വാര്യരും.

തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ട്രോളുകളുമെല്ലാം മധു പങ്കുവെയ്ക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്ത്യന്‍ സിനിമയുടെ അഭിമാനവും സ്‌റ്റൈല്‍ മന്നനുമായ നടന്‍ രജിനികാന്തിനെ കാണാന്‍ പോകുന്ന വീഡിയോ മധു പങ്കുവെച്ചത്. വര്‍ഷങ്ങളായുള്ള സ്വപ്ന സാക്ഷാത്കാരത്തിനായി പോകുന്നതിന്റെ വിശദമായ വീഡിയോയാണ് മധു വാര്യര്‍ പങ്കുവെച്ചത്.

ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ മധു തുടങ്ങിയത്. തന്റെ ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റിയതാകട്ടെ പെങ്ങള്‍ മഞ്ജു വാര്യരും. രജനി നായകനായെത്തുന്ന വേട്ടയ്യന്‍ എന്ന സിനിമയില്‍ മഞ്ജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വേളയിലാണ് ചെന്നൈയിലെ സെറ്റില്‍ വെച്ച് മധു വാര്യര്‍ തന്റെ ഇഷ്ടതാരത്തെ നേരിട്ടുകാണുകയും പരിചയപ്പെടുകയും ചെയ്തത്.

വീട്ടില്‍ നിന്നും ബാഗ് പാക്ക് ചെയ്ത് ഇറങ്ങിയത് മുതല്‍ സെറ്റിലെത്തി രജിനികാന്തിനൊപ്പം ഫോട്ടോ പകര്‍ത്തിയത് വരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ മധു വാര്യര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇത്തരത്തിലൊരു പെങ്ങളെ കിട്ടിയ ചേട്ടന്‍ ഭാഗ്യം ചെയ്ത ആളാണെന്നാണ് പലരും പറഞ്ഞിരുന്നത്.

ചേട്ടന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അടുത്തറിയാവുന്ന അനിയത്തിയാണ് മഞ്ജുവെന്ന് മനസിലാക്കാന്‍ ഇതില്‍കൂടുതല്‍ എന്ത് വേണമെന്നാണ് ആരാധകര്‍ കമന്റായി കുറിച്ചിരുന്നത്. മാത്രമല്ല, ഈ വേളയില്‍ മഞ്ജുവിന്റെ ഒരു പഴയ അഭിമുഖവും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ ചേട്ടന്റെ കഠിന പ്രയത്‌നങ്ങളെക്കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചുമാണ് മഞ്ജു പറയുന്നത്.

ചേട്ടന്‍ ഒരുപാട് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ്. എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ താന്‍ നേരിട്ടു കണ്ടിട്ടുണ്ട്. ചേട്ടന്റെ പല പ്രോജക്ടും അവസാന ഘട്ടത്തില്‍ എത്തിയ ശേഷം നഷ്ടപ്പെടുന്നതും കണേണ്ടി വന്നു.

ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നുമാണ് മഞ്ജു പറയുന്നത്. മഞ്ജുവിന്റെ ജീവിതത്തിലെ പല പ്രശ്‌നങ്ങളിലും കരുത്തായി നിന്നത് ചേട്ടന്‍ മധുവായിരുന്നു. തളര്‍ന്ന് പോകുമായിരുന്ന അവസ്ഥയിലും കൈപിടിച്ചുയര്‍ത്തിയത് ചേട്ടനും അമ്മയുമാണെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

അതേസമയം, ആയിഷയാണ് മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം. ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായിരുന്നു. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Actress

Trending

Malayalam