Actress
അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും ഉണ്ട്, അയാളുമായി യാതൊരു ബന്ധവും എനിക്ക് ഇപ്പോഴില്ല; ഉര്‍ഫി ജാവേദ്
അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും ഉണ്ട്, അയാളുമായി യാതൊരു ബന്ധവും എനിക്ക് ഇപ്പോഴില്ല; ഉര്‍ഫി ജാവേദ്
വേറിട്ട വസ്ത്രധാരണ രീതി കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ പെടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. എന്നിരുന്നാലും മുന്‍ ബിഗ് ബോസ് താരം കൂടിയായ ഉര്‍ഫി പലപ്പോഴും തന്റെ പുതിയ പരീക്ഷണങ്ങളുമായി എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ പിതാവുമായി ഒരു യാതൊരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉര്‍ഫി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘അച്ഛനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍ അയാളുടെ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ ഒരിക്കലും എന്റെ പിതാവുമായി അറ്റാച്ച്ഡായിരുന്നില്ല. അയാളില്‍ നിന്നും ദൂരെ മാറിപോകാനെ എന്നും ശ്രമിച്ചിട്ടുള്ളു. അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല. ടോക്സിക്കായിട്ടുള്ള മനുഷ്യന്മാരെ നമ്മള് ജീവിതത്തില്‍ നിന്നും കളയണം.
അത് രക്ത ബന്ധമാണെങ്കില്‍ പോലും. നിങ്ങള്‍ക്ക് നല്ലതല്ലെങ്കില്‍ അകറ്റി നിര്‍ത്തണം. എനിക്ക് അയാളുമായി ബന്ധമുണ്ടാക്കാനും താല്പര്യമില്ല’ എന്നും ഉര്‍ഫി പങ്കുവച്ചു.
