Connect with us

രമ്യാ നമ്പീശന്റെ വീട്ടില്‍ കല്യാണ ആഘോഷം തുടങ്ങി, നടിയെ കുടുംബസമേതം കണ്ട സന്തോഷത്തില്‍ ആരാധകര്‍

Actress

രമ്യാ നമ്പീശന്റെ വീട്ടില്‍ കല്യാണ ആഘോഷം തുടങ്ങി, നടിയെ കുടുംബസമേതം കണ്ട സന്തോഷത്തില്‍ ആരാധകര്‍

രമ്യാ നമ്പീശന്റെ വീട്ടില്‍ കല്യാണ ആഘോഷം തുടങ്ങി, നടിയെ കുടുംബസമേതം കണ്ട സന്തോഷത്തില്‍ ആരാധകര്‍

മലയാളികള്‍ക്ക് രമ്യ നമ്പീശന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ നടിയായും ഗായികയായും തന്റേതായ സാഥാനം നേടിയെടുക്കുക ആയിന്നു രമ്യാ നമ്പീശന്‍. ജയറാമിന്റെ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. നടി എന്നതില്‍ ഉപരി മികച്ച ഒരു ഗായികയും നര്‍ത്തര്‍ത്തകിയും മോഡലും കൂടിയാണ് രമ്യാ നമ്പീശന്‍. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശന്‍ അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശന്‍ സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശന്‍ ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെ യാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ നടിയുടെ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നടിയുടെ സഹോദരനും സംഗീത സംവിധായകനുമായ സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാവുകയാണ്. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം രാഹുല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.

10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്. എറണാകുളത്തെ ഫ്‌ലോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ജൂണ്‍ 12നാണ് ഇവരുടെ വിവാഹം എന്നാണ് വിവരം. ഇരുവര്‍ക്കും വിവാഹമംഗളാശംസകള്‍ എന്നാണ് ആരാധകര്‍ കുറിച്ചത്.

മാത്രമല്ല, കുടുംബസമേതം രമ്യ നമ്പീശനെ കണ്ട സന്തോഷവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായാണ് രമ്യയുടെ കുടുംബചിത്രം കാണുന്നതെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ, രമ്യ നമ്പീശന്‍ തന്നെ അഭിനയിച്ച ‘മങ്കിപെന്‍’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടു വയ്ക്കുന്നത്. പിന്നീട് ‘ജോ ആന്‍ഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാന്‍’, ‘ഹോം’ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഈണമൊരുക്കി. ഇതിലെ ഈണളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായതും ശ്രദ്ധിക്കപ്പെട്ടതും. ജയസൂര്യ നായകനാവുന്ന കത്തനാര്‍ ആണ് രാഹുലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശന്‍ മാറിയിരുന്നു. ഇതിനോടകം മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയമായ നിരവധി വേഷങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തില്‍ ആയിരുന്നു തുടക്കം എങ്കിലും, തമിഴ് സിനിമയില്‍ ആണ് മികച്ച വേഷങ്ങള്‍ രമ്യയെ കാത്തിരുന്നത്.

അഭിനയത്തിലൂടേയും പാട്ടിലൂടേയും കയ്യടി നേടിയിട്ടുള്ള രമ്യ നമ്പീശന്‍ തന്റെ നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് എന്നും ഉറച്ച ശബ്ദത്തോടെ സംസാരിച്ചിട്ടുള്ള താരമാണ് രമ്യ. നിലപാടുകളുടെ പേരില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? എന്ന ചോദ്യത്തിനും അഭിമുഖത്തില്‍ രമ്യ മറുപടി നല്‍കുന്നുണ്ട്.

നിലപാട് സ്വീകരിച്ചാല്‍ പിന്നെയതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കരുത്. നല്ലത് വന്നാലും മോശം വന്നാലും ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നാണ് രമ്യ പറയുന്നത്. ഒരാളെ അയാളുടെ നിലപാടിന്റെ പേരില്‍ തൊഴിലിടത്തില്‍ ബുദ്ധിമുട്ടിക്കുന്നത് നല്ല പ്രവണതയല്ല എന്ന് മാത്രമേ പറയാനുള്ളൂ. ഞാനത് അതിജീവിക്കും. മറ്റൊരാള്‍ക്ക് അത് അങ്ങനെ ആകണമെന്നില്ല. എന്നെ സംബന്ധിച്ച് സമാധമാണ് പ്രധാനം. കിടന്നാല്‍ സുഖമായി ഉറങ്ങാനാകണം. നിലപാടുകള്‍ എടുക്കാതിരുന്നാല്‍ ആ ഉറക്കം എനിക്ക് കിട്ടില്ലെന്നും രമ്യ നമ്പീശന്‍ പറയുന്നു.

Continue Reading
You may also like...

More in Actress

Trending