Connect with us

പോലീസ് അറസ്റ്റ് ചെയ്‌തെന്ന് വ്യാജ വീഡിയോ നിര്‍മിച്ചു, ഉര്‍ഫി ജാവേദിനെതിരെ കേസെടുത്ത് ഒര്‍ജിനല്‍ പോലീസ്; വീഡിയോയിലുള്ള ‘പോലീസുകാര്‍’ അറസ്റ്റില്‍

Bollywood

പോലീസ് അറസ്റ്റ് ചെയ്‌തെന്ന് വ്യാജ വീഡിയോ നിര്‍മിച്ചു, ഉര്‍ഫി ജാവേദിനെതിരെ കേസെടുത്ത് ഒര്‍ജിനല്‍ പോലീസ്; വീഡിയോയിലുള്ള ‘പോലീസുകാര്‍’ അറസ്റ്റില്‍

പോലീസ് അറസ്റ്റ് ചെയ്‌തെന്ന് വ്യാജ വീഡിയോ നിര്‍മിച്ചു, ഉര്‍ഫി ജാവേദിനെതിരെ കേസെടുത്ത് ഒര്‍ജിനല്‍ പോലീസ്; വീഡിയോയിലുള്ള ‘പോലീസുകാര്‍’ അറസ്റ്റില്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള നടിയാണ് ഉര്‍ഫി ജാവേദ്. കഴിഞ്ഞ ദിവസമായിരുന്നു വസ്ത്രധാരണത്തിന്റെ പേരില്‍ നടിയെ അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വീഡിയോ ഉര്‍ഫി വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിന് പിന്നാലെ ഇത്തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ചതിന് ഉര്‍ഫി ജാവേദിനെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.

വീഡിയോയില്‍ ഊര്‍ഫിക്കൊപ്പമുണ്ടായിരുന്ന പോലീസ് വേഷം ധരിച്ചവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കഫേയില്‍ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു എന്ന രീതിയിലാണ് ഉര്‍ഫി വീഡിയോ നിര്‍മിച്ചത്. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉര്‍ഫിയുടെ അടുത്തുചെന്ന് സംസാരിക്കുകയാണ് വീഡിയോയില്‍. എന്തിനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിക്കുമ്പോള്‍ പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തിയതിന് എന്നാണ് പോലീസുകാര്‍ നല്‍കുന്ന മറുപടി.

വീഡിയോ വൈറലായതോടെ ഇങ്ങനെയൊരു അറസ്റ്റ് നടന്നിട്ടില്ലെന്ന് മുംബൈ ഡി.സി.പി കൃഷ്ണകാന്ത് ഉപാധ്യായ് വ്യക്തമാക്കി. തുടര്‍ന്ന് ഓഷിവാര പോലീസ് ഉര്‍ഫിയ്ക്കും വീഡിയോയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171, 419, 500, 34 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഉര്‍ഫിക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

വീഡിയോയില്‍ പോലീസ് ജീപ്പെന്ന വ്യാജേന ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ഒരാള്‍ക്ക് രാജ്യത്തെ നിയമം ലംഘിക്കാന്‍ കഴിയില്ലെന്ന് സംഭവം സൂചിപ്പിച്ചുകൊണ്ട് മുംബൈ പോലീസ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരുടേയും പേരെടുത്തുപറയാതെയായിരുന്നു മുംബൈ പോലീസിന്റെ കുറിപ്പ്.

മോശം വസ്ത്രധാരണത്തിന്റെ പേരില്‍ മുംബൈ പോലീസ് ഒരു സ്ത്രീയെ അറസ്റ്റുചെയ്‌തെന്ന വാര്‍ത്ത ശരിയല്ല. വീഡിയോ നിര്‍മിച്ചവര്‍ പോലീസ് ചിഹ്നവും യൂണിഫോമും ദുരുപയോഗം ചെയ്തതായും മുംബൈ പോലീസ് പറഞ്ഞു. ഒരു പരസ്യ ക്യാമ്പെയ്‌ന്റെ ഭാഗമായാണ് വിവാദത്തിനിടയാക്കിയ വീഡിയോ നിര്‍മിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉര്‍ഫി നല്‍കുന്ന വിശദീകരണം.

More in Bollywood

Trending

Recent

To Top