സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി കൃഷ്ണ മുഖര്‍ജി
സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി കൃഷ്ണ മുഖര്‍ജി
സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി കൃഷ്ണ മുഖര്‍ജി
സീരിയല്‍ നിര്‍മാതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി കൃഷ്ണ മുഖര്‍ജി രംഗത്ത്. താന്‍ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുന്‍ എന്ന പരമ്പരയുടെ സെറ്റില്‍ വെച്ച് ധാരാളം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്നും, കടുത്ത വിഷാദവും ഉത്കണ്ഠയും നിറഞ്ഞ നാളുകളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.
കൃഷ്ണ മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ;
എല്ലാം തുറന്നുപറയാനുള്ള ധൈര്യം ഇതുവരെ ഇല്ലായിരുന്നെങ്കിലും ഇനിയത് പിടിച്ചുവെയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏറെ വിഷമതകള്‍ നിറഞ്ഞ സമയത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷം എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിഷാദവും ഉത്കണ്ഠയും ബാധിച്ചു.
ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഉറക്കെ കരഞ്ഞു. അവസാനം പ്രദര്‍ശനത്തിനെത്തിയ ശുഭ് ശകുന്‍ എന്ന പരമ്പര ചെയ്തുതുടങ്ങിയതാണ് എല്ലാത്തിന്റെയും ആരംഭം. ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. പ്രൊഡക്ഷന്‍ ഹൗസും നിര്‍മാതാവ് കുന്ദന്‍ സിംഗും പലതവണ ഉപദ്രവിച്ചു.
സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിടുകപോലും ചെയ്തു. ചെയ്ത ജോലിക്ക് കൂലി നല്‍കിയിരുന്നില്ല. വസ്ത്രം മാറുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ വാതിലില്‍ അത് തകര്‍ക്കാനെന്നപോലെ അടിച്ചു. അഞ്ചുമാസത്തെ പ്രതിഫലമായി കിട്ടേണ്ടിയിരുന്നത് വലിയൊരു സംഖ്യയായിരുന്നു.
ഇക്കാര്യം ഉന്നയിച്ച് ചാനല്‍ ഓഫീസിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ല. എനിക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടു. സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും ഒന്നും ഫലംചെയ്തില്ല. ഞാനെന്താണ് ഷോ ചെയ്യാത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതാണ് കാരണം. ഇതുപോലെ വീണ്ടും നടന്നാലോ എന്നെനിക്ക് ഭയമുണ്ട്. എനിക്ക് നീതിവേണം.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി രാധിക ആപ്തേ. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് താരം അമ്മയായത്....
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയാണ് രമ്യ കൃഷ്ണൻ. സോഷ്യൽ മീഡിയയിൽ പലപ്പോഴും രമ്യയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. മമ്മൂട്ടിയും...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....