serial
ഉപ്പും മുളകും ഞങ്ങൾ വിടില്ല, പക്ഷെ ഒരു റീസണ്‍ ഉണ്ട്; വൈകാതെ എല്ലാം ശരിയാകുമെന്ന് മുടിയൻ..
ഉപ്പും മുളകും ഞങ്ങൾ വിടില്ല, പക്ഷെ ഒരു റീസണ്‍ ഉണ്ട്; വൈകാതെ എല്ലാം ശരിയാകുമെന്ന് മുടിയൻ..
മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും. ജനപ്രിയ സീരിയൽ ആയിരം എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു. ഉപ്പും മുളകും തുടങ്ങിയതിൽ പിന്നെ യൂട്യൂബിലും ഈ പരമ്പര തരംഗമായി മാറുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലുവും നീലുവും പിള്ളേരും ഇല്ലാതെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്
ബാലുവും നീലുവും പിള്ളേരും എവിടെ പോയി? ലച്ചു പോയ വഴിയേ അവരും പോയോ; അവർ ഇല്ലാതെ എന്തിനീ എപ്പിസോഡുകൾ? മുടിയന്റെയും ശിവാനിയുടെയും പുതിയ വീഡിയോ പിന്മാറ്റത്തിന്റെ സൂചനയോ? ഈതരത്തിലുള്ള കുറെ സംശയങ്ങളും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്
എന്നാല്‍ ആരും എവിടെയും പോയിട്ടില്ലെന്ന് പറയുകയാണ് മുടിയന്‍. ‘എല്ലാവരും കുറേ ചോദിപ്പോ ഇടേണ്ടി വന്ന പോസ്റ്റാണ്. ഗയിസ് ഞങ്ങള്‍ ഒരിക്കലും ഉപ്പും മുളകും വിടില്ല. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു റീസണ്‍ ഉണ്ട്. വൈകാതെ എല്ലാം ശരിയാക്കും. നിങ്ങളുടെ ഈ സ്‌നേഹത്തിന് നന്ദി. എന്റെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടോ… പൊളി ലുക്ക് അല്ലേ? എന്നുമാണ് മുടിയന്‍ ആയി അഭിനയിക്കുന്ന റിഷി എസ് കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ഇതോടെ ദിവസങ്ങളായി ഉപ്പും മുളകിനെയും കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.
ആയിരം എപ്പിസോഡില് ലെച്ചുവിന്റെ വിവാഹത്തോടെ പരമ്പരയുടെ ജനപ്രീതി ഇരട്ടിയായിരുന്നു. വളരെ ആഘോഷമായി യഥാർത്ഥ വിവാഹത്തെ വെല്ലുന്ന രീതിയിലായിരുന്നു പരമ്പരയിലെ ലെച്ചുവിന്റെ വിവാഹം നടന്നത്. എന്നാൽ ഇതിനു ശേഷം ലെച്ചു അപ്രത്യക്ഷമായത് ഏവരെയും നിരാശപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു ഉപ്പും മുളകിൽ ഇനിയില്ല എന്ന ലെച്ചുവിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ലെച്ചുവിന് പകരമായി മറ്റാരെങ്കിലും വരുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ തങ്ങളുടെ ലെച്ചുവിന് പകരക്കാരിയാകാൻ മറ്റാർക്കും സാധിക്കില്ല എന്ന അഭിപ്രായമാണ് ആരാധകർക്ക്.
uppum mulakum
