Malayalam Breaking News
ലച്ചുവിനെ സിന്ദൂരമണിയിച്ച് ഡീഡി; വിവാഹ ചിത്രങ്ങൾ കാണാം!
ലച്ചുവിനെ സിന്ദൂരമണിയിച്ച് ഡീഡി; വിവാഹ ചിത്രങ്ങൾ കാണാം!
കാത്തിരിപ്പിനൊടുവിൽ ലച്ചുവിന്റെ വരനെ കണ്ടെത്തി. കുറച്ച് ദിവസങ്ങളായി ഉപ്പും മുളകിലെയും ലച്ചുവിന്റെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ലച്ചുവിന്റെ വരനായി സംഘാടകർ ഇറക്കുന്നത് ടിക് ടോക് താരം ഗിരീഷ് ഗംഗാധരനെയാണ് എന്ന നിഗമനത്തിലായിരുന്നു സോഷ്യൽ മീഡിയ. എന്നാൽ ചെറുക്കന്റെ സുഹൃത്തായിട്ടാട്ടിരുന്നു ഗിരീഷ് എത്തിയത് . പിന്നീട് ഷെയിൻ നിഗമാണ് ലെച്ചുവിന്റെ വരനെന്നാണ് ചർച്ച വിഷയം. എന്നാൽ ഷെയിൻ നിഗം എത്തിയത് പ്രമോഷന്റെ ഭാഗമാമായിരുന്നു . ഒടുവിൽ ആ ചെറുക്കനെ കണ്ടെത്തിയിരിക്കുകയാണ്.
ലച്ചുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി ഡീഡി എന്ന ഡെയിൻ ഡേവിസ് . വിവാഹ വേഷത്തില്‍ വധുവരന്മാരായി നില്ക്കുന്ന ഇവരുടെ ചിത്രം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്. ബാലുവും നീലുവും പാറുക്കുട്ടിയും മുടിയനുമൊപ്പമുള്ള ഫോട്ടോയാണ് പുറത്തുവന്നത്
കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. കോമഡി ഷോകളിലൂടെ രംഗത്തെത്തി ഇപ്പോൾ ബിഗ്സ്ക്രീനിൽ വലിയ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിക്കുകയാണ് താരം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത നായക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകനായിട്ടായിരുന്നു തുടക്കം. പിന്നീട് മലയാളികളെ ചിരിപ്പിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത് മലയാളി മനസിൽ ഇടം നേടി. കാമുകി, പ്രേതം 2, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
ബാലു തൃശൂർ ഭാഷയിൽ സംസാരിക്കുന്നതിൽ നിന്നും ഒരു തൃശ്ശൂരുകാരനായിരിക്കും എത്താൻ പോകുന്നതെന്നും സൂചയുണ്ടായിരുന്നു. എന്നാൽ ആ സൂച്ച തെറ്റിയില്ല ആകെ ഉള്ളത് ലച്ചുവിനെ കെട്ടാൻ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥൻ ആണ് എന്നത് മാത്രമാണ് പുറത്തുവിട്ടത്. ഒപ്പം ലച്ചു, ഭാവി വരനും ഒരുമിച്ച് ഉള്ള ചില രംഗങ്ങളും. എന്നാൽ വളരെ ഡിസ്റ്റൻസിൽ നിന്നും ചിത്രീകരിച്ച രംഗങ്ങൾ ആയത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ലായിരുന്നു
വിവാഹത്തിന് മുന്നോടിയായി ഗംഭീരമായി ഹല്‍ദി ആഘോഷവും നടത്തിയിരുന്നു. ലച്ചുവിനെ വിവാഹം ചെയ്യുന്നയാളിന്റെ പേര് സിദ്ധാര്ത്ഥാണെന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ലച്ചുവിനൊപ്പമുള്ള സിദ്ധാര്‍ത്ഥിന്റെ റൊമാന്റിക് നിമിഷങ്ങള്‍ പുറത്തുവിട്ടിരുന്നുവെങ്കിലും ആ താരമാരാണെന്നത് സസ്പെന്‍സായി നിലനിര്‍ത്തുകയായിരുന്നു. എടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായ് എന്ന ഗാനത്തിനൊപ്പമുള്ള രംഗങ്ങളും പുറത്തുവരുന്നത്.
uppum mulakum
