Malayalam Breaking News
ലച്ചുവിന്റെ യഥാർത്ഥ വിവാഹമോ? ലൈവിൽ എത്തി താരത്തിന്റെ തുറന്നുപറച്ചിൽ!
ലച്ചുവിന്റെ യഥാർത്ഥ വിവാഹമോ? ലൈവിൽ എത്തി താരത്തിന്റെ തുറന്നുപറച്ചിൽ!
മലയാള ടെലിവിഷൻ ചരിത്രത്തിൽ പ്രേക്ഷക സ്വീകാര്യ ഇത്രയധികം നേടിയ മറ്റൊരു പരമ്പര ഉണ്ടാവില്ല എന്ന് പറയാം. ഉപ്പും മുളകും തുടങ്ങിയതിൽ പിന്നെ യൂട്യൂബിലും ഈ പരമ്പര തരംഗമായിമാറി. ഉപ്പും മുളകും കുടുംബം ആയിരത്തിലേക്ക് കടക്കുന്നതും ലച്ചുവിന്റെ വിവാഹത്തിന്റെയും കാത്തിരിപ്പിലാണ് പ്രേക്ഷകർ. ലച്ചുവിന്റെ യഥാർത്ഥ വിവാഹമാണോ എന്നാണ് പലരുടെയും സംശയം.
ഫ്ലവേഴ്സിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവില്‍ എത്തിയാണ് ടി ജൂഹി റുസ്താഗി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രേക്ഷകര്‍ പലരും വിചാരിച്ചിരിക്കുന്നത് തന്റെ യഥാര്‍ഥ വിവാഹമാണെന്നാണ്. ഇതിനെ കുറിച്ച് സഹതാരങ്ങളോടും ഉപ്പും മുളക് ടീമിനോടും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തന്റെ വിവാഹമല്ല, ലെച്ചുവിന്റേയാണ് വിവാഹം നടക്കാന്‍ പോകുന്നതെന്നും സോഷ്യല്‍ മീഡിയ വഴി ചില വ്യാജ വാര്‍ത്തകളും കണ്ടതു കൊണ്ടാണ് ഇപ്പോള്‍ ലൈവില്‍ എത്തി കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും’ ലച്ചു പറഞ്ഞു. ലെച്ചു വിവാഹ ശേഷവും ആ കഥാപാത്രവുമായി സീരിയലില്‍ തന്നെ ഉണ്ടാകുമെന്നും ജൂഹി തുറന്നു പറഞ്ഞു.
ആരാധകര്‍ ഏറെയുള്ള ജനപ്രിയ പരമ്ബരയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡ് ആകുന്ന ഉപ്പും മുളകിലെ പുതിയ വിശേഷം ലക്ഷ്മി ബാലചന്ദ്രന് തമ്ബിയുടെ വിവാഹമാണ്. ലെച്ചു വിവാഹിതയാകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയമായിക്കഴിഞ്ഞു. എന്നാല്‍ ലെച്ചുവിന്റെ വിവാഹം പണി കൊടുത്തിരിക്കുന്നത് നടി ജൂഹി റുസ്താഗിക്കാണ്. താരമാണ് ലച്ചുവായി എത്തുന്നത്. സീരിയലിലെ ലെച്ചുവിന്റെ വിവാഹമാണെങ്കിലും പലരുടേയും വിചാരം ജൂഹിയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നാണ്. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമാകമായപ്പോള്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജൂഹി.
uppum mulakum
