Connect with us

പിള്ളേര് തകര്‍ത്ത വര്‍ഷം; 2019 ലെ മികച്ച പുതുമുഖ താരങ്ങളാണ് ഇവര്‍!

Malayalam Breaking News

പിള്ളേര് തകര്‍ത്ത വര്‍ഷം; 2019 ലെ മികച്ച പുതുമുഖ താരങ്ങളാണ് ഇവര്‍!

പിള്ളേര് തകര്‍ത്ത വര്‍ഷം; 2019 ലെ മികച്ച പുതുമുഖ താരങ്ങളാണ് ഇവര്‍!

യുവതാരങ്ങള്‍ ഒരുപാട് പേര്‍ കടന്നു വന്ന വര്‍ഷമായിരുന്നു 2019. ടീനേജ് സ്റ്റോറികള്‍ പറഞ്ഞ സിനിമകളിലൂടെയായിരുന്നു മിക്കവരുടേയും അരങ്ങേറ്റം. നായകന്മാരായും ഹീറോയെ വെല്ലുന്ന പ്രകടനം കാഴ്ച വച്ച സഹനന്മാരുമായും ഒക്കെ ഞെട്ടിച്ച പുതുമുഖങ്ങളുണ്ട്. പതിവ് ഹീറോ-വില്ലന്‍ കോമ്പിനേഷന്‍ മറികടന്ന് മുന്നോട്ടു പോകുന്ന മലയാള സിനിമയുടെ യാത്രയുടെ കൂടി ഭാഗമാണ് കൂടുതല്‍ യുവതാരങ്ങളുടെ കടന്നു വരവും എന്നു വേണം വിലയിരുത്താന്‍. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ നടന്മാരില്‍ മികച്ചവരുടെ പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാരെ പരിചയപ്പെടാം.

2019 ല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച നടന്മാരുടെ പട്ടികയില്‍ മുന്നിലാണ് മാത്യു തോമസിന്‍റെ സ്ഥാനം. 17 വയസ് മാത്രം പ്രായമുള്ള മാത്യു മുതിര്‍ന്നവരെ പോലും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചത്. 2019 ന്‍റെ ആദ്യ പാദത്തില്‍ ഇറങ്ങിയ കുമ്പളങ്ങി നെറ്റ്സിലൂടെയായിരുന്നു അരങ്ങേറ്റം. നെപ്പോളിയന്‍റെ മക്കളില്‍ ഏറ്റവും ഇളയവനായ ഫ്രാങ്കിയായിട്ടായിരുന്നു മാത്യുവിന്‍റെ വരവ്. കുമ്പളങ്ങിയിലൂടെ മനസിലിടം നേടിയ മാത്യു രണ്ടാമത്തെ ചിത്രത്തിലൂടെ പ്രിയങ്കരനായി മാറുകയായിരുന്നു. പ്രേക്ഷകരെ പ്ലസ് ടു കാലഘട്ടത്തിലേക്ക് കൊണ്ടു പോയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ മാത്യു തോമസ് നിറഞ്ഞാടുകയായിരുന്നു. കോമിക് ടെെമിങ്ങിലടക്കം അസാധ്യ കെെയ്യടക്കമാണ് മാത്യു കാഴ്ചവച്ചത്. ഭാവിയില്‍ മികച്ച റോളുകളിലൂടെ ഞെട്ടിക്കുമെന്നുറപ്പുള്ള അഭിനേതാവാണ് മാത്യു.

പ്ലസ് ടു സ്കൂള്‍ ജീവിതവും പ്രണയവുമൊക്കെ പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഒരുപടി യുവതാരങ്ങളാല്‍ സമ്പന്നമായ ചിത്രമായിരുന്നു. നായകന്‍ ജെയ്സന്‍റെ കൂട്ടുകാരനായി എത്തിയ നെസ്ലന്‍ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയത്. അസാധ്യ കോമിക് ടെെമിങ്ങും സ്വതസിദ്ധമായ ഡയലോഗ് ഡെലിവറിയും അനായാസ അഭിനയവുമാണ് നസ്ലനെ താരമാക്കിയത്. ചിത്രം കണ്ടിറങ്ങിയവരില്‍ ഏറിയ പങ്കും സംസാരിച്ചത് നസ്ലന്‍റെ പ്രകടനത്തെ കുറിച്ചായിരുന്നു.

ഒരുകൂട്ടം യുവാക്കള്‍ അരങ്ങേറിയ ചിത്രമായിരുന്നു പതിനെട്ടാം പടി. മമ്മൂട്ടിയും പൃഥ്വിരാജും അടക്കമുള്ള താരനിരയുണ്ടായിരുന്നുവെങ്കിലും ചിത്രത്തിലെ പ്രധാന ആകര്‍ഷണം യുവതാരങ്ങളുടെ പ്രകടനങ്ങള്‍ തന്നെയായിരുന്നു. നേരത്തെ പറഞ്ഞത് പോലെ, പ്രകടനം കൊണ്ട് നായകനേക്കാള്‍ ഞെട്ടിച്ച താരമായിരുന്നു അമ്പി നീനാസം. പതിനെട്ടാം പടിയിലെ ഏറ്റവും മികച്ച പ്രകടനം. ചിത്രം കണ്ടിറങ്ങുന്നവരാരും ആറ്റുകാല്‍ സുരയെന്ന കഥാപാത്രത്തേയും അമ്പിയുടെ പ്രകടനത്തേയും മറക്കാനിടയില്ല. ക്യാരിക്കേച്ചര്‍ ആകാന്‍ സാധ്യതയുള്ളൊരു വേഷത്തെ അസാധ്യ മെയ് വഴക്കത്തോടെ അവതരിപ്പിച്ച അമ്പി നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഞെട്ടിക്കാന്‍ സാധിക്കുന്ന നടനാണ്.

സിനിമയില്‍ നോബിള്‍ പുതുമുഖമല്ലെങ്കിലും അഭിനയത്തില്‍ നോബിളിന്‍റെ അരങ്ങേറ്റം കണ്ട വര്‍ഷമായിരുന്നു 2019. നേരത്തെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ നിര്‍മ്മതാവായിരുന്നു നോബിള്‍. അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹെലന്‍ ആയിരുന്നു നോബിളിന്‍റെ അരങ്ങേറ്റ ചിത്രം. പോയവര്‍ഷം ഇറങ്ങിയ മികച്ച സിനിമകളിലൊന്നായിരുന്നു മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത് മാത്തുക്കുട്ടിയും നോബിളും ചേര്‍ന്നായിരുന്നു. അസര്‍ എന്ന കഥാപാത്രത്തെയായിരുന്നു നോബിള്‍ അവതരിപ്പിച്ചത്. പുതുമുഖത്തിന്‍റെ പതര്‍ച്ചയില്ലാതെ അസറിനെ നോബിള്‍ മനോഹരമാക്കുകയായിരുന്നു. അഭിനയ പ്രധാന്യമുള്ള വേഷത്തെ ഒട്ടും ഗൗരവ്വം ചോരാതെ നോബിള്‍ അവതരിപ്പിച്ചു.

യുവതാരങ്ങള്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ജൂണ്‍. ചിത്രത്തിലെ നായികയായ രജിഷ അവതരിപ്പിച്ച ജൂണിന്‍റെ മൂന്ന് പ്രണയങ്ങളായിരുന്നു പ്രധാന വിഷയം. ടീനേജ് കഥാപാത്രമായും മുതിര്‍ന്ന യുവാവായും സര്‍ജാനോ മനോഹരമായി അഭിനയിച്ചു. രജിഷയുമൊത്തുള്ള രംഗങ്ങളില്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ പ്രധാന ആകര്‍ഷണീയതകളിലൊന്നായിരുന്നു. പിന്നീട് ആദ്യരാത്രിയിലും സര്‍ജാനോ പ്രധാനവേഷത്തിലെത്തി. മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറാണ് സര്‍ജാനോയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇതിനിടെ വെബ് സീരിസിലൂടെയും സര്‍ജാനോ പ്രേക്ഷകരുടെ മനസിലിടം നേടി.

യുവതാരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തിയ പതിനെട്ടാം പടിയായിരുന്നു അക്ഷയ് രാധാകൃഷ്ണന്‍റെ അരങ്ങേറ്റ ചിത്രം. സ്ക്രീന്‍ പ്രസന്‍സു കൊണ്ടും സട്ടിലായ പ്രകടനം കൊണ്ടും അയ്യപ്പന്‍ എന്ന കഥാപാത്രത്തെ ജീവനുള്ളതാക്കി മാറ്റുകയായിരുന്നു അക്ഷയ്. ആക്ഷന്‍ രംഗങ്ങളിലുള്ള ഒതുക്കമാര്‍ന്ന പ്രകടനവും താരത്തിന്കെയ്യടി നേടിക്കൊടുത്തു.

Malayalam film

More in Malayalam Breaking News

Trending

Recent

To Top