Malayalam Breaking News
സണ്ണി ലിയോണിനെ വിളിക്കുന്നതിനോട് മമ്മൂട്ടി എങ്ങനെ പ്രതികരിക്കും എന്നായിരുന്നു സംശയം . പക്ഷെ കാര്യമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെയായിരുന്നു – ഉദയകൃഷ്ണ
സണ്ണി ലിയോണിനെ വിളിക്കുന്നതിനോട് മമ്മൂട്ടി എങ്ങനെ പ്രതികരിക്കും എന്നായിരുന്നു സംശയം . പക്ഷെ കാര്യമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെയായിരുന്നു – ഉദയകൃഷ്ണ
By
മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ മധുര രാജയിൽ എത്തുന്നത് വലിയ ആവേശമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പലരും വിമര്ശനവുമായും രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയെ പോലൊരു നടന്റെ സിനിമയിൽ എന്തിനു സണ്ണി ലിയോൺ എന്നാണ് പലരും ചോദിച്ചത്. അതിനെപ്പറ്റി മനസ് തുറക്കുകയാണ് ഉദയകൃഷ്ണ .
ചിത്രത്തിൽ ഒരു ഐറ്റം നമ്പർ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണ്. കഥാഗതിയിൽ വളരെ പ്രാധാന്യമുണ്ട് ഈ ഡാൻസിന്. ആരാകണം ഡാൻസർ എന്ന് ആലോചിച്ചപ്പോൾ സണ്ണി ലിയോണിയുടെ പേര് ഉയർന്നുവന്നു. ഉടൻതന്നെ വൈശാഖ് അവരുടെ വ്യൂവർഷിപ് നോക്കി. അവരാണ് ടോപ്പ്. മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാൽ, ‘‘അവരൊക്കെ മലയാളത്തിലേക്കു വരുമോ’’ എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കൂടെ അഭിനയിക്കുന്നവർ ആരായാലും അവരെ ബഹുമാനത്തോടെ കാണുന്ന നടനാണ് മമ്മൂട്ടി.
സണ്ണി ലിയോണിയുടെ ഡാൻസ് രംഗത്ത് മമ്മൂട്ടി ഉണ്ട്. എന്നാൽ, അദ്ദേഹം സ്റ്റെപ്പ് വയ്ക്കുന്നില്ല. ഇവിടേക്കു വരുന്നതിനുമുൻപേ അവർ മമ്മൂട്ടിയെപ്പറ്റി പഠിച്ചിരുന്നു. ചൂടൻ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണെന്നുമൊക്കെയുള്ള കാര്യങ്ങൾ പലരിൽനിന്നായി അറിഞ്ഞിരുന്നു. മാത്രമല്ല മൂന്ന് നാഷനൽ അവാർഡ് വാങ്ങിയ മഹാനായ നടനുമാണദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു ഐറ്റം നമ്പറിന് എന്താണ് പ്രസക്തി എന്നൊരു സന്ദേഹവും അവർക്കുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്. അതും 25 പവൻ തൂക്കം വരുന്ന സ്വർണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കിൽ.
മമ്മൂട്ടിയെ കണ്ട മാത്രയിൽ അവരുടെ കാലുരണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോൾ, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകൾ വിറയ്ക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നതുകണ്ടപ്പോഴാണ് അവരുടെ പേടി പോയത്. എന്തായാലും മൂന്നുദിവസം കൊണ്ട് ലൊക്കേഷനിൽ എല്ലാവരെയും അവർ കയ്യിലെടുത്തു. ടിക് ടോക്കും ഡബ് സ്മാഷും മറ്റുമായി വലിയ ആഘോഷമായിരുന്നു അവിടെ. മമ്മുക്ക വരുമ്പോൾ മാത്രമേ അവിടം നിശബ്ദമായുള്ളു.
udaykrishna about mammootty – sunny leone dance
