Malayalam Movie Reviews
മലയാളി അല്ലാതിരുന്നിട്ടും സൗമ്യ തകര്‍ത്തു പാടി… തീവണ്ടിയിലെ വൈറല്‍ ഗാനത്തെ വീണ്ടും വൈറലാക്കിയ ഗായകരെ തേടിയെത്തി Big Surprise
മലയാളി അല്ലാതിരുന്നിട്ടും സൗമ്യ തകര്‍ത്തു പാടി… തീവണ്ടിയിലെ വൈറല്‍ ഗാനത്തെ വീണ്ടും വൈറലാക്കിയ ഗായകരെ തേടിയെത്തി Big Surprise
മലയാളി അല്ലാതിരുന്നിട്ടും സൗമ്യ തകര്‍ത്തു പാടി… തീവണ്ടിയിലെ വൈറല്‍ ഗാനത്തെ വീണ്ടും വൈറലാക്കിയ ഗായകരെ തേടിയെത്തി Big Surprise
ടൊവിനോ തോമസ് സംയുക്ത മേനോന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്നി ഒരുക്കിയ തീവണ്ടിയിലെ ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 20 മില്യണ്‍ ആളുകളാണ് ഇതിനോടകം തന്നെ ഗാനം കണ്ടിരിക്കുന്നത്. ഗാനത്തെ പോലെ തന്നെ ഈ ഗാനം സ്റ്റുഡിയോയ്ക്ക് പുറത്ത് പാടി ഹിറ്റാക്കിയ രണ്ടു പേരുണ്ട്.. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ശ്രീജിത്തും സൗമ്യയുമാണ് സ്റ്റുഡിയോയ്ക്ക് പുറത്ത് ഈ ഗാനം പാടി വൈറലായത്. ഇരുവരും ചേര്‍ന്ന് പാടിയ വീഡിയ യൂട്യൂബില്‍ ഇട്ടതോടെ ശ്രീജിത്തും സൗമ്യയും സ്റ്റാറായി..
ഈ ഗാനം പാടുമ്പോള്‍ ഇവര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഇതിത്ര വൈറലാകുമെന്ന്. എന്നാല്‍ ഇവരുടെ പാട്ട് കേട്ട് ഈ ഗാനത്തിന്റെ സംഗീത സംവിധായകന് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. തീവണ്ടിയുടെ സംഗീത സംവിധായകന് കൈലാസ് മേനോനും ജീവാംശമായി പാടിയ ഗായകന് ഹരിശങ്കറുമാണ് ഈ ഗായകരെ നേരിട്ട് സന്ദര്‍ശിച്ചത്. ഇത് സൗമ്യയ്ക്കും ശ്രീജിത്തിനും വലിയ സര്പ്പ്രൈസായി. രണ്ടു പേരും വളരെ നന്നായിട്ട് തന്നെ പാടിയിട്ടുണ്ടെന്ന് കൈലാസ് ഇരുവരെയും അഭിനന്ദിച്ചു. സൗമ്യ മലയാളി അല്ലെന്ന് കേട്ടാല്‍ തോന്നില്ലെന്നും ശ്രീജിത്തിന്റെ ഇമ്പ്രൂവൈസേഷന് എല്ലാവര്ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് ചില ഗായകര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും കൈലാസ് പറഞ്ഞു. രണ്ടുപേരും പിന്നണി ഗായകരാകാന്‍ ക്വാളിറ്റിയുള്ള ഗായകരാണ്.. അതുകൊണ്ട് തന്നെ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് കരുതിയതെന്നും കൈലാസ് പറയുന്നു. താന്‍ കഴിഞ്ഞ ദിവസം പാട്ടിന്റെ സ്റ്റാറ്റസ് എന്തെന്നറിയാന്‍ ജീവാംഷമായെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ ഇവര്‍ രണ്ടു പേര് മാത്രമായിരുന്നെന്നും എത്രയും വേഗം ഒന്നിച്ചൊരു വര്‍ക്ക് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും കൈലാസ് വ്യക്തമാക്കി.
തീവിണ്ടിയിലെ ഒറിജിനല്‍ ഗാനം പാടിയ ഹരി ശങ്കറും ഈ ഗായകരെ നേരില്‍ കാണാനെത്തിയിരുന്നു. രണ്ടുപേരെയും ആദ്യം തന്നെ ഒന്ന് നന്നായി കണ്ടോട്ടെ എന്നാണ് ഹരി ശങ്കര്‍ ആദ്യം പറഞ്ഞത്. സാധാരണ പാടിയ ഗായകരാണ് പ്രശസ്തരാകുന്നതെന്നും എന്നാല്‍ ഇവിടെ ഗായകരല്ല ഇവരാണ് പ്രശസ്തരായിരിക്കുന്നതെന്നും ടിവി തുറന്നാലും എവിടെയും ഇപ്പോള്‍ ഇവര്‍ രണ്ടുപേരാണെന്നും തനിക്കും കൂടി ഇതില്‍ പാര്‍ട്ട് ആകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമെന്നും ഹരി ശങ്കര്‍ പറഞ്ഞു.
Two new singers get noticed through Tovino Thomas Theevandi song
