തങ്ങൾക്കിടയിലെ സൗഹൃദം പിരിയണം എന്ന് ബിഗ്ബോസ് വീട്ടിനുള്ളിൽ പലരും ആഗ്രഹിച്ചിരുന്നു സുചിത്ര പോയ സമയത്ത് താൻ വളരെ കഷ്ടപ്പെട്ടാണ് സങ്കടം പിടിച്ചുവെച്ചത്; മനസ്സ് തുറന്ന് അഖിൽ
തങ്ങൾക്കിടയിലെ സൗഹൃദം പിരിയണം എന്ന് ബിഗ്ബോസ് വീട്ടിനുള്ളിൽ പലരും ആഗ്രഹിച്ചിരുന്നു സുചിത്ര പോയ സമയത്ത് താൻ വളരെ കഷ്ടപ്പെട്ടാണ് സങ്കടം പിടിച്ചുവെച്ചത്; മനസ്സ് തുറന്ന് അഖിൽ
തങ്ങൾക്കിടയിലെ സൗഹൃദം പിരിയണം എന്ന് ബിഗ്ബോസ് വീട്ടിനുള്ളിൽ പലരും ആഗ്രഹിച്ചിരുന്നു സുചിത്ര പോയ സമയത്ത് താൻ വളരെ കഷ്ടപ്പെട്ടാണ് സങ്കടം പിടിച്ചുവെച്ചത്; മനസ്സ് തുറന്ന് അഖിൽ
ഇത്തവണത്തെ ബിഗ്ബോസ് വീട്ടിൽ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു സൂരജും സുചിത്രയും അഖിലും. സുചിത്ര ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷം ആകെ തകർന്ന മട്ടിലാണ് സൂരജും അഖിലും.
ഇരുവരും തങ്ങളുടെ വിഷമം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്.
തങ്ങൾക്കിടയിലെ സൗഹൃദം പിരിയണം എന്ന് ബിഗ്ബോസ് വീട്ടിനുള്ളിൽ പലരും ആഗ്രഹിച്ചിരുന്നതായി അഖിൽ സൂരജിനോട് പറഞ്ഞു. സുചിത്ര പോയ സമയത്ത് താൻ വളരെ കഷ്ടപ്പെട്ടാണ് സങ്കടം പിടിച്ചു വച്ചിരുന്നത് എന്നും അഖിൽ വ്യക്തമാക്കി. ദിവസങ്ങൾ കഴിയുന്തോറും വീട്ടിൽ നിന്നും കൂടുതൽ ആളുകൾ പുറത്ത് പോകുമെന്നും ഇനി ഒരാൾ വീട്ടിൽ നിന്നും പുറത്ത് പോയാൽ ഇത്രത്തോളം വിഷമം ഒരുപക്ഷെ ഉണ്ടാവില്ല എന്നും എങ്കിലും സങ്കടം ഉണ്ടാവുമെന്നും ഇരുവരും പറഞ്ഞു.
സുചിത്ര ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയ ശേഷം അഖിൽ പൊട്ടി കരയുന്നത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടതാണ്. താൻ ഇതാദ്യമായാണ് ഒരു ക്യാമറയ്ക്കുമുന്നിൽ യഥാർത്ഥമായി പൊട്ടിക്കരയുന്നതെന്ന് അഖിൽ സൂരജിനോട് പറഞ്ഞു. സുചിത്ര പോകുമ്പോൾ താൻ കരയാതിരിക്കാൻ കഴിവതും ശ്രമിച്ചതാണെന്നും എന്നാൽ കഴിഞ്ഞില്ലെന്നും അഖിൽ പറഞ്ഞു. താൻ കരഞ്ഞ ദൃശ്യങ്ങൾ വീട്ടിലെത്തി ടിവിയിൽ ആകും സുചിത്ര കാണുകയെന്നും അഖിൽ പറഞ്ഞു
അഖിലിനെയും സൂരജിനെയും പിരിഞ്ഞതിൽ വളരെയധികം സങ്കടമാണ് ഉള്ളത്. ഇത് സുചിത്ര പ്രേക്ഷകരോട് തുറന്ന് പറയുകയും ചെയ്തിരുന്നു. ബിഗ്ബോസ് വീട്ടിൽ നിന്നും തനിക്ക് ലഭിച്ച രണ്ട് കസിൻ ബ്രദേഴ്‌സ് ആണ് അഖിലും സൂരജും എന്നാണ് സുചിത്ര പറഞ്ഞത്. തനിക്ക് എന്തും പങ്കുവയ്ക്കാൻ കഴിയുന്ന രണ്ട് സഹോദരങ്ങളാണ് അവരെന്നും ഇരുവരെയും പിരിയുന്നത് ഏറ്റവും വിഷമം ഉള്ള കാര്യമാണെന്നും സുചിത്ര പറയുകയുണ്ടായി . ബിഗ്ബോസ് വീട്ടിനുള്ളിൽ ജെനുവിൻ ആയി കളിക്കുന്ന രണ്ട് വ്യക്തികളാണ് അഖിലും സൂരജും എന്നാണ് സുചിത്ര പറയുന്നത്.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...