TV Shows
വുഷുവിന് വിഷു! പണിപാളി, കഥ കഴിഞ്ഞു; ഒമറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
വുഷുവിന് വിഷു! പണിപാളി, കഥ കഴിഞ്ഞു; ഒമറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
അനിയന് മിഥുന്റെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. മേജര്‍ രവിയടക്കം അനിയനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാകാതെ അനിയന് കുഴഞ്ഞ് വീണിരുന്നു. ഇന്നലെ താന്‍ പറഞ്ഞതില്‍ ഇന്ത്യന്‍ ആര്‍മിയോടും പ്രേക്ഷകരോടും മോഹന്‍ലാലിനോടുമൊക്കെ അനിയന് മാപ്പ് പറയുകയും ചെയ്തു.
ഇപ്പോഴിതാ സീസണ് 5 ലെ മുന്‍ മത്സരാര്‍ത്ഥിയും സംവിധായകനുമായ ഒമര്‍ ലുലുവും മിഥുനെ പരിഹസിച്ച് രംഗത്തെത്തുകയാണ്. മിഥുനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. വുഷുവിന് വിഷു. പണിപാളി, കഥ കഴിഞ്ഞു എന്നാണ് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ഇതിനിടെ ഒരാള്‍ ഒമര്‍ ലുലുവിനെ വിമര്ശിക്കാനുമെത്തി. സാമ്പത്തികമായും സാമുദായികമായും ഒരു പാട് കഷ്ടതകള്‍ താണ്ടിയാണ് മിഥുന് ഇതുവരെ എത്തിയത്. താങ്കളെപ്പോലെ ഉള്ളവര്‍ പിടിച്ചു ഉയര്‍ത്തിയില്ലെങ്കിലും അടിച്ചു താക്കെതെയിരിക്കാം എന്നായിരുന്നു വിമര്‍ശനം. ഇയാള്‍ക്ക് ഒമര്‍ ലുലു മറുപടിയും നല്കി. ചെറിയ തള്ള് ഒക്കെ ആവാം ഇത് ഒരുമാതിരി ആളുകളെ പൊട്ടന് ആക്കുന്ന പരിപാടി ആയിപ്പോയെന്നാണ് ഒമര്‍ ലുലു നല്കിയ മറുപടി.
ഒമര്‍ ലുലുവിന്റെ പോസ്റ്റിന് വൈറലായി മാറുകയാണ്. നിരവധി പേര് കമന്റുമായി എത്തിയിട്ടുണ്ട്. ചിലര്‍ നേരത്തെ പുറത്തായതിന്റെ അസൂയയാണെന്ന് പറയുന്നു. ഒമര്‍ ലുലുവിനോട് മിഥുന്റെ കൂടെക്കൂടിക്കോ അടുത്ത സിനിമയ്ക്കുള്ള കഥ റെഡിയാണെന്ന് പറയുന്നവരുമുണ്ട്. അതേസമയം തന്റെ കഥയുടെ പേരില്‍ മിഥുന് എന്തൊക്കെ തിരിച്ചടിയാകും അകത്തും പുറത്തും നേരിടേണ്ടി വരിക, മിഥുന് പറഞ്ഞതില്‍ വസ്തുത ഉണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
വീക്ക്ലി ടാസ്കായി ഒരു ഗ്രാഫ് വരച്ച് ജീവിതാനുഭവം വെളിപ്പെടുത്തണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോഴാണ് മിഥുന് പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ സുരക്ഷാസേന അംഗമായ സനയെന്ന ഓഫീസര്‍ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും, അവള് പഞ്ചാബി ആയിരുന്നെന്നും, തുടര്‍ന്ന് അവളെ ഇഷ്ടമായി. ഒരു ദിവസം അവള് എന്നെ പ്രൊപ്പോസ് ചെയ്തു.
എനിക്ക് ഇഷ്ടമല്ലെന്ന് ആദ്യം പറഞ്ഞു. ഒരു ദിവസം അവള് വീട്ടില്‍ വരുന്നുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ സനയുടെ വീട്ടില്‍ പോയി. പിന്നീട് ഞാനും സനയും ഒരു ഓള് ഇന്ത്യ ട്രിപ്പ് പോയി. സന വീണ്ടും പ്രൊപ്പോസ് ചെയ്തു. അവളുടെ കയ്യില്‍ ഒരു ഗിറ്റാര്‍ ഉണ്ടായിരുന്നു. അവള് ആര്‍ക്കും കൊടുക്കാത്ത ഒന്നായിരുന്നു അത്. അത് എനിക്ക് സമ്മാനമായി തന്നു. അങ്ങനെ അവള് പോയി. ഞാന്‍ ഗിറ്റാര്‍ കൊടുത്തില്ല. പിന്നീട് ഞാന്‍ വുഷു പരിശീലിക്കാന്‍ പോകുകയായിരുന്നു. രണ്ടു ദിവസമായി അവളെ കണ്ടില്ല. എനിക്ക് എന്തോ നഷ്ട്ടമാകുന്നതായി തോന്നി. എനിക്ക് അവളോട് പ്രണയം തോന്നി. ഞാന്‍ അവളുടെ ക്യാമ്പിലേക്ക് പോയി അവളെ കണ്ടു.
ദേഷ്യമൊന്നുമില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞാന്‍ ഇങ്ങനെ നോക്കുമ്പോള്‍ അവള് മേശപ്പുറത്ത് തോക്കും കത്തിയും ഒക്കെ എടുത്തു വയ്ക്കുകയാണ്. ഞാന്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള് എനിക്ക് ഒരു വള തന്നു. പഞ്ചാബി ബ്രേസ്ലെറ്റ് ഞാനത് എപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. അവളുടെ ജോലിയില്‍ കൃത്യമായ സമയം എനിക്ക് നല്‍കാനാവില്ലെന്ന് എനിക്കറിയാം. അവള് ജോലിയുടെ ഭാഗമായി പോയി. ഞാന്‍ എന്റെ ക്യാമ്പില്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ ആളുകളുമായി എനിക്ക് കൂട്ടുണ്ടായിരുന്നു. അവള് എപ്പോ വരും എന്ന് ചോദിച്ചപ്പോള്‍ ഇന്ന്, നാളെ എന്നൊക്കെ അവര്‍ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത്. ഒരു ആക്രമണത്തില്‍ അവളുടെ നെറ്റിയില്‍ ഒരു വെടിയുണ്ട കയറി അവള് മരിച്ചുവെന്ന്
ഇന്ത്യയുടെ പതാക പൊതിഞ്ഞ മൃതശരീരത്തെ കെട്ടിപ്പിടിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ കാശ്മീര്‍ വിടാന്‍ തീരുമാനിച്ചു. എനിക്ക് അവളോടുള്ള ഇഷ്ടം പറയാനാകാതെ ഇന്നും വിഷമിക്കുകയാണെന്നാണ് ടാസ്കില് മിഥുന് പറഞ്ഞത്.
