Connect with us

ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യത്തില്‍… ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം, ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല; തുറന്നടിച്ച് മേജർ രവി

TV Shows

ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യത്തില്‍… ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം, ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല; തുറന്നടിച്ച് മേജർ രവി

ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യത്തില്‍… ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം, ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല; തുറന്നടിച്ച് മേജർ രവി

ബിഗ് ബോസ് ജനപ്രിയ ഷോയായതുകൊണ്ടാണ് മത്സരാർത്ഥികൾ പറയുന്ന ഓരോ കാര്യവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും. ബിഗ് ബോസിന് അകത്തും പുറത്തും ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായി മാറിയിരിക്കുന്നത് അനിയന്‍ മിഥുന്റെ കഥയാണ്.

പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു. എന്നാല്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥ നുണയാണെന്നാണ് സൈനികരടക്കം ആരോപിക്കുന്നത്.

മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്കിടെ അനിയന്‍ മിഥുന്‍ ബോധം കെട്ട് വീഴുകയും ചെയ്തു. സംഭവം ബിഗ് ബോസ് വീടിന് പുറത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡയയിലൂടെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് എത്തിയത്. ഇന്ത്യയില്‍ ഇതുവരെ ഒരു ലേഡി ഓഫീസര്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിട്ടില്ല, പാരാ കമാന്‍ഡോയില്‍ സ്ത്രീകളേയില്ല എന്നാണ് സംവിധായകന്‍ കൂടിയായ മേജര്‍ രവിയും വ്യക്തമാക്കുന്നത്.

അനിയന്‍ മിഥുന്‍ പറഞ്ഞ കഥ നുണയാണെങ്കില്‍ എന്ത് നടപടികളായിരിക്കും നേരിടേണ്ടി വരിക എന്ന് വ്യക്തമാക്കുകയാണ് മേജര്‍ രവി ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജര്‍ രവി കേസിന്റെ നിയമവശങ്ങള്‍ വ്യക്തമാക്കിയത്.

ആര്‍മി ഇയാള്‍ക്ക് നോട്ടീസ് അയക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. ആ പയ്യന് താങ്ങാന്‍ പറ്റില്ല. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യത്തില്‍. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല. അത്രയും മെന്റലി ഓഫായിരിക്കുന്നു. ബിഗ് ബോസിലും അധികനാള്‍ തുടരാനാകുമെന്ന് തോന്നുന്നില്ലെന്നും മേജര്‍ രവി പറഞ്ഞു.

ഞാന്‍ ഇതിനെ കാണുന്നത് മാനസിക പ്രശ്‌നമുള്ളൊരു വ്യക്തി ഒരു സ്വപ്ന ലോകമുണ്ടാക്കി അതിനകത്ത് ജീവിക്കുകയാണ്. വുഷുവിന്റേതും ഇതുപോലൊരു സ്വപ്ന ലോകമാണ്. അവന്‍ പറയുന്നത് താന്‍ ലോക ചാമ്പ്യനാണെന്നാണ്. പക്ഷെ കേരള വുഷു അത് നിരസിക്കുകയാണ്. ഇതൊക്കെ വരുമ്പോള്‍ എനിക്ക് തോന്നുന്നത് അവന്‍ കുറച്ച് ഓഫ് ട്രാക്കാണെന്നാണ്. അങ്ങനൊരാള്‍ക്കെതിരെ നടപടിയെടുക്കണമോ അതോ ഒരു അവസരം നല്‍കണമോ. ലാലേട്ടന്‍ ആ ചാന്‍സ് കൊടുത്തായിരുന്നുവെന്നും മേജര്‍ രവി പറയുന്നു.

പ്രത്യാഘാതം താങ്ങാന്‍ പറ്റുന്ന ആളാണോ എന്ന് നോക്കണം. അതില്ലെങ്കില്‍ നമ്മളുടെ തലയില്‍ തന്നെ വന്ന് വീഴും. ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതം എങ്ങാനും വന്നാലോ? വളരെയധികം ശ്രദ്ധ വേണം. എന്തായാലും അവന്‍ ചെയ്തത് മണ്ടത്തരമാണെന്നും മേജര്‍ രവി പറഞ്ഞു. അതേസമയം മിഥുന്റെ കാമുകി സനയുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചും മേജര്‍ രവി സംസാരിച്ചു.

പ്രചരിക്കുന്ന ഫോട്ടോയിലേത് പാക്കിസ്ഥാന്‍കാരിയോ ഇറാഖ് വനിതയോ ആണ്. ഫോട്ടോയില്‍ ഷോള്‍ഡറിലുള്ള ലോഗോ കണ്ടാല്‍ അങ്ങനെയാണ് മനസിലാകുന്നത്. പക്ഷെ പാക്കിസ്ഥാനും സ്ത്രീകളില്ല പട്ടാളത്തില്‍. അതിനര്‍ത്ഥം ഇറാഖ് ആയിരിക്കാം. അത് എടുത്ത് എന്റെ സനയാണെന്നൊക്കെ പറയുമ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.

സന എന്ന പേരിൽ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥ ജോലി ചെയ്തിട്ടില്ലെന്നും വെടിയേറ്റ് മരിച്ചുവെന്നത് സത്യമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മോഹൻലാൽ ഷോയിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ അനിയൻ മിഥുൻ ഒന്നും തിരുത്തി പറയാൻ തയ്യാറായില്ല. വെറുതെ പറ‍ഞ്ഞതാണെന്ന് തിരുത്താൻ തയ്യാറായാൽ അത് നല്ലതിനാണെന്നും അല്ലാത്ത പക്ഷം പരിണിത ഫലം ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്

മിഥുൻ കഥ പറഞ്ഞപ്പോൾ പ്രത്യേകിച്ച് ആർക്കും ഒരു വികാരവും തോന്നിയില്ല. ഇങ്ങനെയുള്ള കഥകളൊക്കെ പൊതുവിൽ കണ്ണ് നിറയ്ക്കുന്നതാണ്. മിഥുൻ തന്നെ ഒരു കോമഡിയായിട്ടാണ് പറയുന്നത്. സന മരിച്ച് കിടക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നി എന്നൊക്കെ പുള്ളി പറഞ്ഞു. അസൂയ തോന്നുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ലാലേട്ടൻ ചോദ്യം ചോദിച്ചപ്പോൾ, കിളിപോയ അവസ്ഥ ആദ്യമായി ഞാൻ കാണുന്നത് മിഥുനിലാണ്. നമ്മൾ പറഞ്ഞ കാര്യം സത്യമാണെങ്കിൽ കിളിപോകേണ്ട കാര്യമില്ല. ലാലേട്ടൻ അവസാനം വരെ സത്യമാണോ പറഞ്ഞതെന്ന് ചോദിച്ചതാണ്. ബിഗ് ബോസിൽ മിഥുന് പിടിച്ച് നിന്നേ പറ്റൂള്ളൂ. കാരണം ബിബി ഹൗസിൽ എല്ലാവരും പുള്ളയെ ഭിത്തിയിലൊട്ടിക്കുമെന്ന് അറിയാം. പക്ഷേ പുറത്ത് ഭീമമായ നിയമനടപടി നേരിടേണ്ടി വരും. അത് മിഥുന്റെ കരിയറിനെയും ഭാവിയെയും ബാധിക്കുമെന്നാണ് നടൻ മനോജ് കുമാറും പറഞ്ഞത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top