Connect with us

ബിഗ് ബോസ്സിന്റെ തന്ത്രങ്ങൾ പൊളിച്ചടുക്കി സിബിൻ; ജാസ്മിനുമായുള്ള ആ നാടകം; ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത്.!

Bigg Boss

ബിഗ് ബോസ്സിന്റെ തന്ത്രങ്ങൾ പൊളിച്ചടുക്കി സിബിൻ; ജാസ്മിനുമായുള്ള ആ നാടകം; ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത്.!

ബിഗ് ബോസ്സിന്റെ തന്ത്രങ്ങൾ പൊളിച്ചടുക്കി സിബിൻ; ജാസ്മിനുമായുള്ള ആ നാടകം; ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത്.!

ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് വൈൽഡ് കാർഡായി എത്തിയ താരങ്ങളിൽ ഒരാളായിരുന്നു ഡിജെ സിബിൻ. മികച്ച മത്സരത്തിലൂടെ വളരെ വേഗത്തിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം സാമ്പാദിക്കാനും താരത്തിന് കഴിഞ്ഞു. എന്നാൽ ഒരു വീക്കെൻഡ് എപ്പിസോഡിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾക്കൊടുവിൽ സിബിൻ പുറത്തേക്ക് പോകുകയായിരുന്നു.

ബിഗ് ബോസിൽ ഫൺ എലെമെന്റുകൾ നിറയ്ക്കാനാണ് താൻ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് സിബിൻ പറഞ്ഞത്. അത് സിബിൻ ഹൗസിൽ നിന്ന പതിനാല് ദിവസവും ചെയ്യുകയും ചെയ്തു. സിബിൻ ഹൗസിൽ‌ ആക്ടീവായ ശേഷമാണ് ഉറങ്ങി കിടന്ന ബിഗ് ബോസ് വീട് ഉണർന്നതും മത്സരാർത്ഥികളുടെ ഗെയിം കൊഴുത്തതും. മത്സരത്തിൽ നിന്നും പുറത്ത് വന്നശേഷം സിബിൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ രീതിയിൽ വൈറലായിരുന്നു. മാത്രമല്ല അതിന്റെ പേരിൽ വിവാദങ്ങൾ ഇപ്പോഴും കത്തുന്നുമുണ്ട്.

ഇപ്പോഴിതാ ജാസ്മിന്റെ കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സിബിൻ. ലൈഫ് നെറ്റ് ടിവിയെന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സിബിന്റെ വെളിപ്പെടുത്തൽ. ’33 വയസ്സുള്ള നീ 23 വയസുള്ള പെൺകുട്ടിയെ ബുള്ളി ചെയ്തു എന്നൊക്കെ ചിലർ എന്റെ അടുത്തും പറയുന്നുണ്ടായിരുന്നു. എന്നാൽ പിന്നെ ഈ ഷോയിൽ വരാതിരുന്നാൽ പോരെ.

30 വയസ്സിന് മുകളിലുള്ളവർ വരാതിരിക്കട്ടെ. ഈ ഷോയിൽ പ്രായം ഒരു പ്രശ്നം അല്ല.’ പൊതുസമൂഹത്തിന് മുന്നിൽ കാണിക്കേണ്ട ഉത്തരവാദിത്തം നമ്മൾ എടുത്തിരിക്കണം. അതിന് പ്രായം ഒരു വിഷയം അല്ല. 23 വയസ്സിൽ വീടിന്റെ കടം തീർത്ത ഒരു പെൺകുട്ടിയാണ് അവൾ. അതുകൊണ്ട് തന്നെ ആ പ്രായം ഒരു വിഷയം അല്ല. പിന്നെ പൂജയുടെ കാര്യം നോക്കൂ. അവളും 23 വയസ്സാണ്. എന്നാൽ വളരെ പക്വതയോട് കൂടിയാണ് അവൾ സംസാരിക്കുന്നത്.

പൂജ, ഞാൻ, സിജോ, ഗബ്രി, ജാസ്മിൻ എന്നിവരാണ് പുറത്ത് അടക്കമുള്ള എന്റെ ഫൈനൽ ഫൈവ്. പിന്നെ ജിന്റോയ്ക്കും സാധ്യതയുണ്ട്. നിലവിൽ ബിഗ് ബോസിൽ ഏറ്റവും അധികം സപ്പോർട്ടുള്ളത് ജിന്റോയ്ക്കാണ്. നമ്മുടെ വീടിന്റെ അടുത്തുള്ള ഒരു ചേട്ടനെപ്പോലെ തോന്നും. ഞാൻ ആദ്യം തല്ല് കൂടിയത് ജിന്റോ ചേട്ടനുമായിട്ടാണെങ്കിലും പിന്നീട് പെട്ടെന്ന് കണക്ടായി. അദ്ദേഹം ഒരു നൈസ് പേഴ്സാണാണെന്നും സിബിൻ പറയുന്നു.

അഭിഷേക് മെന്റലി സ്ട്രോങ് ആയ ഒരു പയ്യനാണ്. അവനയൊന്നും ആർക്കും അങ്ങനെ തളർത്താൻ സാധിക്കില്ല. സാബു അണ്ണനും മോഹൻലാലുമൊക്കെ എന്തൊക്കെ പറഞ്ഞു. പക്ഷെ അവൻ തളരില്ല. എനിക്ക് അതാണ് ഇല്ലാതെ പോയത്. അഭിക്കൊക്കെ നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത ചിന്തയായിരുന്നു. എന്റെ ചിന്ത നേരെ മറിച്ചുമായിരുന്നു.

നമ്മ്യുടെ ക്യാരക്ടറിനെ മോശമാക്കുന്നു. അതായത് ഒരാളെ വിന്നറക്കാൻ എതിർ പക്ഷത്തുള്ളവരെ മോശമാക്കുന്നു. വിന്നറാക്കാൻ ഉദ്ദേശിക്കുന്ന ആളെ വെള്ളപൂശാൻ കഴിയാതെ വരുമ്പോൾ സിമ്പതി കിട്ടാനുള്ള മാർഗ്ഗം നോക്കുകയാണ്. അപ്പോൾ എതിർപക്ഷത്തുള്ളവരെ ലക്ഷ്യം വെക്കും. ഇതാണ് അവിടെ വർക്ക് ചെയ്യാൻ നോക്കി. അത് എനിക്ക് മനസ്സിലായി. ഒരാളെ ചൊടിപ്പിക്കാൻ , നിങ്ങൾ എന്റെ ക്യാരക്ടറിനെ കിൽ ചെയ്യേണ്ടത്. അതായത് എഡിറ്റ് ടേബിളിൽ ഇരുന്ന് എനിക്ക് പണിയേണ്ട.

https://youtu.be/5tYufJlB5fk

ഞാൻ എന്താണോ ചെയ്യുന്നത് അത് പുറത്ത് വിട്ടോ. അല്ലാതെ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല എന്ന് പറഞ്ഞു. ജാസ്മിനെ പ്രേമിക്കണോ,സൗകര്യമില്ലെന്ന് പറഞ്ഞു. ജാസ്മിനെ പ്രേമിച്ച് ഗബ്രിയുമായി പൊട്ടിക്കണം എന്നത് എനിക്ക് കിട്ടിയ നിർദേശമായിരുന്നു. ബ്രീഫിങ്ങിൽ അങ്ങനെ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. ഇതാണ് എന്റെ ഗെയിം. അത് വെളിയിൽ വിടാൻ പറ്റുമെങ്കിൽ ഞാൻ കളിക്കും. എന്റെ കുറച്ച് ഫൂട്ടേജ് അവർ എടുത്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതൊക്കെ എയർ ചെയ്യട്ടെ നല്ലതല്ലേയെന്നും സിബിൻ പറയുന്നു. 

More in Bigg Boss

Trending