Bigg Boss
എംഎസ് ധോണിയ്ക്കും മോഹന്‍ലാലിനും യുദ്ധക്കളത്തിലേക്ക് പോകാനായി ഒരു സൈനികന്‍ തയ്യാറെടുക്കുമ്പോള്‍ അവിടെ പോയി നില്‍ക്കാന്‍ സാധിക്കില്ല… മിഥുന് എങ്ങനെയാണ് അവിടേക്ക് കയറി ചെല്ലാന്‍ സാധിക്കുക? സായ് കൃഷ്ണ
എംഎസ് ധോണിയ്ക്കും മോഹന്‍ലാലിനും യുദ്ധക്കളത്തിലേക്ക് പോകാനായി ഒരു സൈനികന്‍ തയ്യാറെടുക്കുമ്പോള്‍ അവിടെ പോയി നില്‍ക്കാന്‍ സാധിക്കില്ല… മിഥുന് എങ്ങനെയാണ് അവിടേക്ക് കയറി ചെല്ലാന്‍ സാധിക്കുക? സായ് കൃഷ്ണ
‘ജീവിത ഗ്രാഫ് ‘ എന്ന പേരിലുള്ള വീക്കിലി ടാസ്ക് ആയിരുന്നു കഴിഞ്ഞ വാരത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്. ഇതിൽ അനിയൻ മിഥുൻ പറഞ്ഞ കഥ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നുമെല്ലാം മിഥുൻ പറഞ്ഞിരുന്നു. എന്നാൽ മിഥുൻ പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതേകുറിച്ച് മോഹൻലാൽ മിഥുനോട് ചോദ്യമുന്നിയിച്ചു. എന്നാൽ തന്റെ കഥയിൽ മിഥുൻ ഉറച്ച് നിൽക്കുക ആണ് ചെയ്തത്.
ഇപ്പോഴിതാ മിഥുന്‍ പറഞ്ഞ ഈ കഥയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയാണ്. സൈനികര്‍ തന്നെയാണ് മിഥുന്‍ പറഞ്ഞത് നുണയാണെന്ന് ആരോപിക്കുന്നത്. യൂട്യൂബറായ സായ് കൃഷ്ണയാണ് തന്റെ ചാനലായ സീക്രട്ട് ഏജന്റിലൂടെ ഈ ആരോപണവുമായി എത്തിയത്. തനിക്ക് പട്ടാളക്കാരും ഓഫീസര്‍മാരുമൊക്കെ അയച്ച മെസേജുകളുടെ അടിസ്ഥാനത്തിലാണ് സായ് കൃഷ്ണ സംശയം ഉന്നയിക്കുന്നത്.
ആര്‍മി ഓഫീസറായ സന ബാറ്റിലിന് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ സിവിലിയന്‍ ആയിട്ടുള്ള മിഥുന് എങ്ങനെയാണ് അവിടേക്ക് കയറി ചെല്ലാന്‍ സാധിക്കുക? എംഎസ് ധോണിയ്ക്കും മോഹന്‍ലാലിനും പോലും യുദ്ധക്കളത്തിലേക്ക് പോകാനായി ഒരു സൈനികന്‍ തയ്യാറെടുക്കുമ്പോള്‍ അവിടെ പോയി നില്‍ക്കാന്‍ സാധിക്കില്ല. ഒരുപാട് സംശയങ്ങളുണ്ടാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നാണ് സായ് പറയുന്നത്.
എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു മെസേജ് വന്നു. ആ പറയുന്ന സ്‌പെഷ്യല്‍ പോസ്റ്റില്‍ ആര്‍മിയില്‍ സ്ത്രീകളില്‍ ഇല്ലെന്നാണ് തോന്നുന്നത്. ഇനി ഉണ്ടെങ്കില്‍ തന്നെ ഒരു സിവിലിയന് പോയി കാണാനാകുമോ? അവളുടെ യൂണിഫോമിട്ട് ബോര്‍ഡറില്‍ നിന്നുവെന്ന് പറയുമ്പോള്‍ അത്ര ദുര്‍ബലമാണോ നമ്മളുടെ ആര്‍മി എന്നായിരുന്നു മെസേജ്. ഇത് തന്നെയാണ് തന്റേയും സംശയമെന്നും സായ് പറയുന്നു. ബാറ്റിലിന് പോകുന്ന പോസ്റ്റില്‍ എങ്ങനെയാണ് സ്ത്രീകള്‍ വരിക? അതിനുള്ള മറുപടി ഒരു ആര്‍മി ഓഫീസര്‍ നല്‍കിയിട്ടുണ്ട്. ആര്‍മിക്കാരും ബിഗ് ബോസ് കാണുന്നുണ്ട്. അവരടക്കം കാണുന്ന ഷോയില്‍ കുക്ക്ഡ് അപ്പ് സ്റ്റോറി പറയുമ്പോള്‍ അവര്‍ ഞെട്ടിപ്പോകുമെന്നും സായ് പറയുന്നു. പിന്നാലെ തനിക്ക് ഒരു പട്ടാളക്കാരന്‍ അയച്ച മെസേജും സായ് വായിക്കുന്നുണ്ട്. ഇതുവരെ പാരാ കമാന്‍ഡോയില്‍ സ്ത്രീകളില്ല. തെറ്റായ സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. ആയുധങ്ങളുള്ളിടത്തേക്ക് പ്രവേശിക്കാനാകില്ല. പ്രത്യേക അനുമതി വേണം. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നായിരുന്നു മെസേജ്.
മിഥുന്‍ പറഞ്ഞ കഥ അട്ടര്‍ ഫേക്കാണ്. നാഷണല്‍ സെക്യൂരിറ്റിയെ ബാധിക്കുന്നതാണ് മിഥുന്‍ പറഞ്ഞത്. അതും ലെഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ അവതാരകനായ ഷോയില്‍. ഇന്ത്യന്‍ സോള്‍ജ്യര്‍ ദ അണ്‍നോണ്‍ സ്‌റ്റോറീസ് എന്ന പേജില്‍ 2019 ഡിസംബറില്‍ വന്നൊരു വാര്‍ത്തയും സായ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതു പ്രകാരം സന എന്നൊരു ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ സന മരണപ്പെടുന്നത് വൈദ്യുതാഘാതം ഏറ്റാണ്. ഇതാണ് ആകെ കിട്ടിയതെന്നാണ് സായ് പറയുന്നത്. നമ്മളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു വനിതാ ഓഫീസര്‍ നെറ്റിയില്‍ വെടി കൊണ്ട് മരിച്ചിട്ട് നമ്മളാരും അറിഞ്ഞില്ലേ എന്നാണ് സായ് ചോദിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയില്‍ ഫൈറ്റിംഗ് വിങ്ങില്‍ ഇതുവരെ സ്ത്രീകളില്ല. പട്ടാളത്തില്‍ മെഡിക്കല്‍ കോറില്‍, മിലിറ്ററി നഴ്‌സ്, സ്‌പ്ലൈ കോറില്‍, എഞ്ചീനിയര്‍, സിഗ്നല്‍ വിഭാഗങ്ങളിലാണ് സ്ത്രീകളുള്ളത്. ഫൈറ്റിംഗിന് പോകാന്‍ സ്ത്രീകളില്ലെന്ന് പറയുന്ന സൈനികന്റെ ഓഡിയോയും സായ് പങ്കുവെക്കുന്നുണ്ട്. മിഥുന്‍ പറഞ്ഞ സന ആരാണ്? കോണ്‍സ്റ്റബിള്‍ ആണെങ്കില്‍ പതാക പുതപ്പിക്കുമോ? നിര്‍ബന്ധമായും ലാലേട്ടന്‍ ഇതിനൊരു വ്യക്തത വരുത്തണം. നമ്മളുടെ നാട്ടിലെ പട്ടാളക്കാരെ ചോദ്യം ചെയ്യുന്നത് പോലെയാണെന്നും സായ് പറയുന്നു. മിഥുന്‍ പറഞ്ഞ കഥ വ്യാജമാണെന്ന് മേജര്‍ രവി പറഞ്ഞതായും സായ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എവിടുന്നാണ് മിഥുന്‍ ഇങ്ങനൊരു കഥയുമായി വന്നത്. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് തോന്നിയത് എന്തും പറഞ്ഞ് ഇമോഷന്‍ പിടിച്ചു പറ്റാനാണോ? എന്നും സായ് ചോദിക്കുന്നു.