Bigg Boss
ഒര്‍ജിനലായിട്ട് നടക്ക്, ഫേയ്‌ക്കേ… നന്മമരത്തിന്റെ ഒരു മുഖംമൂടി വലിച്ചു കീറുകയാണ് വേണ്ടത്; മാരാർക്കെതിരെ ശോഭ; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ
ഒര്‍ജിനലായിട്ട് നടക്ക്, ഫേയ്‌ക്കേ… നന്മമരത്തിന്റെ ഒരു മുഖംമൂടി വലിച്ചു കീറുകയാണ് വേണ്ടത്; മാരാർക്കെതിരെ ശോഭ; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ
നാടകീയ രംഗങ്ങളാണ് ഇപ്പോൾ ബിഗ് ബോസ്സിൽ അരങ്ങേറുന്നത്. നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ച ശേഷം നിരവധി പൊട്ടിത്തെറികൾ മത്സരാർഥികൾ തമ്മിലുണ്ടായി. ജുനൈസും നാദിറയും തമ്മിൽ ചെറിയ തർക്കങ്ങൾ വന്നു. ശേഷം ശോഭയും അഖിൽ മാരാരുമാണ് ഏറ്റുമുട്ടിയത്. ബിഗ് ബേസിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളായ അഖില്‍ മാരാറും ശോഭാ വിശ്വനാഥും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ കടുക്കുകയാണ്.
രോഷം കൊണ്ട ശോഭ അഖിലിനെ യൂദാസെന്നും വേറെ ചില ചീത്തകളും വിളിക്കുന്നുണ്ടായിരുന്നു. ശോഭ സ്വന്തം ജീവിതകഥ വെച്ചാണ് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന തരത്തിൽ അഖിൽ മാരാർ സംസാരിച്ചുവെന്നാണ് ശോഭയുടെ ആരോപണം.
എന്നാൽ താൻ ആരുടേയും പേര് പറയാതെയാണ് അത്തരമൊരു കാര്യം തമാശയായി പറഞ്ഞതെന്ന് അഖിൽ മാരാരും പറയുന്നുണ്ടായിരുന്നു. വാക്ക് തർക്കം മൂർച്ഛിച്ചതോടെ ശോഭ കരയാനും തുടങ്ങി. നോമിനേഷനിൽ വന്നതിന് ശോഭ എന്തിനാണ് തന്നോട് ആവശ്യമില്ലാത്ത കാര്യത്തിന് ദേഷ്യപ്പെടുന്നതെന്നും അഖിൽ മാരാർ ചോദിക്കുന്നുണ്ടായിരുന്നു. അഖിൽ ഓസി ജീവിക്കുന്ന വ്യക്തിയാണെന്നും ശോഭ പറയുന്നുണ്ടായിരുന്നു. എല്ലാം പറയാൻ ഭയങ്കര എളുപ്പമാണ്.
അതിന്റെ അധ്വാനം മനസിലാക്കാൻ പറ്റാത്ത മനുഷ്യരെ ഇങ്ങനെ ഇരുന്ന് സംസാരിക്കുകയുള്ളു. ഒരാളുടെ കഷ്ടപ്പാടിനെ കളിയാക്കുകയുള്ളു. അഖിൽ ഇട്ടോണ്ട് നടക്കുന്ന ഒരു സാധനം അവന്റെ അല്ലല്ലോ. എല്ലാ ഓസല്ലേ…?. ഓസിന് ഉണ്ടാക്കി നടക്കുന്നവർക്ക് ബുദ്ധിമുട്ട് അറിയില്ല. എല്ലാം ഓസിന് കിട്ടുന്നവർക്ക് വില അറിയില്ല.
ശോഭ ക്യാമറയിൽ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു. നോമിനേഷനിൽ വന്നാൽ ശോഭ വിക്ടിം കാർഡ് ഇറക്കുന്നത് സ്ഥിരമാണെന്നാണ് വീഡിയോ കണ്ട് പ്രേക്ഷകരിൽ ചിലർ കുറിച്ചത്. അഖിൽ മാരാർക്കെതിരെ ഏറ്റവു കൂടുതൽ കളിക്കുന്ന മത്സരാർഥിയാണ് ശോഭ. ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ഒരു മത്സരാർഥി കൂടിയാണ് ശോഭ. ഒര്‍ജിനലായിട്ട് നടക്ക്, ഫേയ്‌ക്കേ… നന്മമരത്തിന്റെ ഒരു മുഖംമൂടി വലിച്ചു കീറുകയാണ് വേണ്ടതെന്നും കരഞ്ഞ് ശോഭാ പറയുന്ന വീഡിയോയുടെ പ്രെമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്