Connect with us

യൂട്യൂബ് വരുമാനത്തിൽ കേരളത്തിൽ 7ാം സ്ഥാനം കരസ്ഥമാക്കി ജാസ്മിൻ.? വരുമാനം ലക്ഷങ്ങൾ; വൈറലായി ജാസ്മിന്റെ വാക്കുകൾ!!

Malayalam

യൂട്യൂബ് വരുമാനത്തിൽ കേരളത്തിൽ 7ാം സ്ഥാനം കരസ്ഥമാക്കി ജാസ്മിൻ.? വരുമാനം ലക്ഷങ്ങൾ; വൈറലായി ജാസ്മിന്റെ വാക്കുകൾ!!

യൂട്യൂബ് വരുമാനത്തിൽ കേരളത്തിൽ 7ാം സ്ഥാനം കരസ്ഥമാക്കി ജാസ്മിൻ.? വരുമാനം ലക്ഷങ്ങൾ; വൈറലായി ജാസ്മിന്റെ വാക്കുകൾ!!

സോഷ്യൽമീഡിയ വഴിയാണ് കൊല്ലം സ്വദേശിനിയായ ജാസ്മിൻ ജാഫറെന്ന മിടുക്കിയെ മലയാളികൾ അറിയുന്നത്. ചുരുങ്ങിയ കാലയളവുകൊണ്ടാണ് പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ബ്യൂട്ടി, ഫാഷൻ വ്ലോഗറായി ജാസ്മിൻ വളർന്നത്.

വൈകാതെ യുട്യൂബിൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനേയും ജാസ്മിന് ലഭിച്ചു. സോഷ്യൽമീഡിയയിലെ ഫെയിം മിനിസ്ക്രീനിലേക്കുള്ള വഴി ജാസ്മിന് തെളിച്ചു. അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയായി. ഇതുവരെ മലയാളം ബിഗ് ബോസിൽ പങ്കെടുത്തിട്ടുള്ള സ്ത്രീ മത്സരാർത്ഥികളിൽ മനകരുത്ത് കൊണ്ട് ഏറ്റവും ശക്തയായ സ്ത്രീ ഒരുപക്ഷെ ജാസ്മിൻ മാത്രമാകും.

ഷോയിൽ കയറിയ മൂന്നാം ദിവസം മുതൽ വലിയ രീതിയിലുള്ള വിമർശനമായിരുന്നു ജാസ്മിന് നേരേണ്ടി വന്നത്. എന്നാൽ എല്ലാം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണകൊണ്ടും മനകരുത്ത് കൊണ്ടും ജാസ്മിൻ മറികടന്നു.

ബിഗ് ബോസ് ഫെയിമായശേഷം ഉദ്ഘാടങ്ങളും അഭിമുഖങ്ങളും യാത്രകളുമെല്ലാമായി തിരക്കിലാണ് ജാസ്മിൻ. വീണ്ടും തന്റെ യുട്യൂബിൽ വീഡിയോകളുമായി ജാസ്മിൻ പ്രത്യേക്ഷപ്പെട്ടതോടെ പഴയ പിന്തുണ തിരിച്ചുപിടിക്കാൻ ജാസ്മിന് സാധിച്ചു. യുട്യൂബിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും കൂടി. 1.49 മില്ല്യൺ സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ ജാസ്മിന് ഉള്ളത്.

എന്നാൽ ഇത്രയും സബ്സ്ക്രൈബേഴ്സ് ഉള്ള ജാസ്മിന്റെ വരുമാനം ഇപ്പോൾ എത്രയായിരിക്കും എന്നാണ് ആരാധകരുടെ സംശയം. പക്ഷെ ഈ ചോദ്യത്തിന് താരം ഇതുവരെ വ്യക്തമായൊരു മറുപടി നൽകിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യുട്യൂബേഴ്സിനിടയിൽ 7ാം സ്ഥാനത്താണ് ജാസ്മിൻ എന്ന അഭ്യൂഹങ്ങൾ ഉണ്ട്.

ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് ജാസ്മിൻ തന്നെ മറുപടി നൽകുകയാണ്. ആദ്യം അമ്പരപ്പ് പ്രകടിപ്പിച്ച ജാസ്മിൻ ഏഴാം സ്ഥാനത്തല്ല താൻ ഒന്നാം സ്ഥാനത്താണെന്നും എന്തിനാണ് കുറക്കുന്നതെന്നും ചിരിച്ചുകൊണ്ട് മറുപടി നൽകി.

വളരെ കഷ്ടപ്പെട്ടാണ് താനും കുടുംബവും ഇന്ന് കാണുന്ന നിലയിൽ എത്തിയതെന്നും തന്റെ സോഷ്യൽ മീഡിയ വരുമാനം തന്നെയാണ് കുടുംബം സാമ്പത്തികമായി മെച്ചപ്പെടാൻ സഹായിച്ചതെന്നും നേരത്തേ ജാസ്മിൻ തുറന്നുപറഞ്ഞിട്ടുണ്ട്.

50 ലക്ഷം രൂപയുടെയെങ്കിലും കടം തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും ഒരു സമയത്ത് കടക്കാരുടെ ശല്യം കാരണം പൊറുതുമുട്ടി ജീവിച്ചിരുന്നുവെന്നും ജാസ്മിൻ പറഞ്ഞിരുന്നു. കൊറോണക്കാലത്താണ് ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 23 വയസിനുള്ളിൽ കടങ്ങളെല്ലാം വീട്ടി തന്റെ പിതാവിന് സ്വന്തമായി ഒരു കാർ അടക്കം വാങ്ങിക്കൊടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു.

സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദമായിരുന്നു പുറത്ത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. തുടക്കത്തിൽ തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ജാസ്മിനും ഗബ്രിയും പറഞ്ഞിരുന്നു.

ഇരുവരും കോമ്പോ പിടിച്ച് കളിച്ചത് ഷോയിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രമായും വിലയിരുത്തപ്പെട്ടു. ഇതോടെ ഇരുവരുവർക്കുമെതിരെ പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം രംഗത്തെത്തി. ഇതിനിടയിൽ വിവാഹം ഉറപ്പിച്ച യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.

ഇതെല്ലാം കൊണ്ട് തന്നെ ജാസ്മിനും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണത്തിന് യാതൊരു കുറവും ഉണ്ടായില്ല. വിമർശനം കടുത്തതോടെ ഷോ കഴിയുമ്പോൾ താൻ നാട് വിട്ട് പോകേണ്ടി വരുമോ എന്നടക്കം ജാസ്മിൻ പറഞ്ഞിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ ജാസ്മിനെതിരെ ഉയർന്ന വിമർശനങ്ങൾ പതിയെ കുറഞ്ഞ് തുടങ്ങി. ഗബ്രിയുമായി ഹൗസിന് പുറത്തും സൗഹൃദം തുടർന്നതോടെ ഒരുപരിധി വരെ ഇരുവരുടേയും കൂട്ടുകെട്ട് സ്വീകരിക്കപ്പെട്ടു.

More in Malayalam

Trending