Connect with us

ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ലച്ചുവിന്റെ പ്രതികരണം

Bigg Boss

ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ലച്ചുവിന്റെ പ്രതികരണം

ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ലച്ചുവിന്റെ പ്രതികരണം

തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ലച്ചു. അഭിനേത്രി മാത്രമല്ല, മോഡലിം​ഗ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ലച്ചു. ഇത്തവണ ബിഗ് ബോസ്സിൽ മത്സരിക്കാൻ ലച്ചു എത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബിഗ് ബോസ്സിൽ നിന്നും ലച്ചു പുറത്ത് പോവുകയും ചെയ്തു

എപ്പിസോഡുകൾ കാണുമ്പോൾ ബി​ഗ് ബോസ് വീട് മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് ലച്ചു ഇപ്പോൾ.

റീ എൻട്രി കിട്ടിയാൽ എന്തായാലും പോകുമെന്നും നല്ല രീതിയിൽ പെർഫോം ചെയ്യണം എന്നാണ് ആ​ഗ്രഹമെന്നും ലച്ചു പറഞ്ഞു. ബി​ഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷം ആദ്യമായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു ലെച്ചുവിന്റെ പ്രതികരണം. തന്റെ പാർടർ ശിവാജിയും ലച്ചുവിനൊപ്പം ഉണ്ടായിരുന്നു. ശിവജി സംവിധായകനും, ഫോട്ടോഗ്രാഫറും ആണെന്ന് ലച്ചു പറഞ്ഞു.

വീടിന്റെ പുറത്തിറങ്ങിയപ്പോൾ ആണ് ഇത്തിരികൂടി എന്റെ ഗെയിം നല്ല രീതിയിൽ ആക്കാം എന്ന് തോന്നിയത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു എന്നും ലച്ചു പറഞ്ഞു. കടന്നുവന്ന വഴികളില്‍ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അതില്‍ നിന്ന് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ലച്ചു ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്ന് എനിക്ക് ഇറങ്ങേണ്ടിവന്നു. എന്താന്നുവച്ചാല്‍ എന്‍റെ ആരോഗ്യം ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പിരീഡ്സ് വന്നു. വജൈന സ്വെല്ലിംഗ് വന്നു. ഒരാഴ്ച മൊത്തം ഛര്‍ദ്ദി ആയിരുന്നു. ട്രിപ്പ് തന്നിട്ടും വീണ്ടും ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. അതൊക്കെ കാരണം കൊണ്ട്, ആരോഗ്യ കാരണങ്ങളാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്ന് വിട പറയുകയാണ്. വിട പറഞ്ഞു. നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും വലിയ നന്ദി. എന്‍റെ ആരോഗ്യകാര്യം ഞാന്‍ ശ്രദ്ധിക്കും. ചികിത്സയൊക്കെ കൃത്യമായി എടുത്തിട്ട് ഞാന്‍ വേഗം വരുന്നതായിരിക്കും”, എന്നാണ് പുറത്തിറങ്ങിയ ശേഷം ലെച്ചു ലൈവിൽ പറഞ്ഞത്.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top