TV Shows
ഹനാനിന് പിന്നാലെ ആദ്യ എവിക്ഷനിലൂടെ ബിഗ് ബോസ്സിൽ നിന്ന് പുറത്തായത് ഈ മത്സരാർത്ഥി! നെഞ്ച് തകർന്ന് പ്രേക്ഷകർ
ഹനാനിന് പിന്നാലെ ആദ്യ എവിക്ഷനിലൂടെ ബിഗ് ബോസ്സിൽ നിന്ന് പുറത്തായത് ഈ മത്സരാർത്ഥി! നെഞ്ച് തകർന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മൂന്നാം ആഴ്ചയിലേക്ക് കടന്നെങ്കിലും ഇതുവരെ ഹൗസിൽ എവിക്ഷൻ നടന്നിട്ടില്ല. എന്നാൽ അഞ്ചാം സീസണിലെ ആദ്യ എവിക്ഷൻ കഴിഞ്ഞ ദിവസം നടന്നുവെന്നാണ് റിപ്പോർട്ട്.
കോമണറായ മത്സരാർഥി ഗോപിക ഗോപി ഹൗസിൽ നിന്നും പുറത്തായി എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാലിപ്പോൾ അറിയാൻ കഴിയുന്നത് ഗോപികയല്ല ഏയ്ഞ്ചലിൻ മരിയയാണ് ഹൗസിൽ നിന്നും പുറത്തായത് എന്നാണ്. ശാലിനി നായർ തന്നെയാണ് ഈ വിവരം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.
ഗോപിക എവിക്ടാകാത്തതിൽ സന്തോഷമുണ്ടെങ്കിലും ഏയ്ഞ്ചലിൻ പുറത്തായിയെന്ന് അറിഞ്ഞതിലും സങ്കടമുണ്ടെന്നാണ് ശാലിനി നായർ പറഞ്ഞത്. ഹൗസിലെ പതിനെട്ട് പേരിൽ കുറച്ചെങ്കിലും ഒറിജിനലായി പെരുമാറുന്നതും സംസാരിക്കുന്നതും ഏയ്ഞ്ചലിൻ മാത്രമായിരുന്നുവെന്നും അതുകൊണ്ട് ഏയ്ഞ്ചലിൻ പുറത്തായതിനോട് യോജിപ്പില്ലെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഏയ്ഞ്ചലിന്റെ തഗ് ഡയലോഗുകൾക്കും എക്സ്പ്രഷനുകൾക്കും നിരവധി ആരാധകരുണ്ട്.
ആദ്യത്തെ ആഴ്ചയിൽ കുറച്ച് ദിവസം ഏയ്ഞ്ചലിൻ ഒസിഡി പ്രശ്നങ്ങളും മറ്റും പറഞ്ഞ് ഹൗസിൽ പണിയൊന്നും എടുക്കാതെ മാറി നിന്നത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ആ സമയത്ത് ഏയ്ഞ്ചലിനാണ് പുറത്താകേണ്ടത് എന്ന തരത്തിൽ പ്രേക്ഷകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് ഗെയിമിലും വീട്ടിലും ഏയ്ഞ്ചലിൻ ആക്ടീവായതും പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയതും. അപ്പോഴേക്കും ഏയ്ഞ്ചലിൻ പുറത്താവുകയും ചെയ്തു. എം അടിക്കാൻ തോന്നിയാൻ അടിക്കണമെന്ന് പറഞ്ഞ് വൈറലായി എയറിൽ കയറിയ നടിയായിട്ടും ഹൗസിൽ വന്ന് ഇന്നേവരെ ഒരു സിഗരറ്റ് പോലും വലിച്ച് കണ്ടില്ല. സംസാരത്തിലും വളരെ സത്യസന്ധത തോന്നി… ഏയ്ഞ്ചലിൻ ആയിരുന്നില്ല പുറത്താകേണ്ടിയിരുന്നത് എന്നാണ് ഒരാൾ എവിക്ഷൻ റിസൾട്ട് വന്ന ശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്.
അതുപോലെ തന്നെ വൈൽഡ് കാർഡായി കഴിഞ്ഞ ആഴ്ച വീട്ടിലേക്ക് വന്ന ഹനാനും ഹൗസിൽ നിന്നും പുറത്ത് പോയി. സീസൺ അഞ്ചിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഹനാൻ. എന്നാൽ ഏറെ പ്രതീക്ഷകളുമായി ബിബി ഹൗസിലെത്തിയ ഹനാൻ അപ്രതീക്ഷിതമായി പുറത്തേക്ക് പോകുകയാണ് ചെയ്തത്. ഷോയിലെത്തി ഒരാഴ്ചക്കകമാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാന് പുറത്തേക്ക് പോകേണ്ടിവന്നത്. താൽകാലികമായാണ് പുറത്തേക്ക് പോകുന്നതെങ്കിലും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നത് കണ്ടറിയണം.