Connect with us

എന്നെ കല്യാണത്തിന് വിളിക്കില്ലെന്ന് നേരത്തെ ഡോക്ടർ പറഞ്ഞിരുന്നു; ഞാൻ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോണോ?;ദിൽഷ

TV Shows

എന്നെ കല്യാണത്തിന് വിളിക്കില്ലെന്ന് നേരത്തെ ഡോക്ടർ പറഞ്ഞിരുന്നു; ഞാൻ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോണോ?;ദിൽഷ

എന്നെ കല്യാണത്തിന് വിളിക്കില്ലെന്ന് നേരത്തെ ഡോക്ടർ പറഞ്ഞിരുന്നു; ഞാൻ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോണോ?;ദിൽഷ

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ്‍ ആയ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ. ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തുന്നത്.

ബി​​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ പ്രസന്നൻ. തുടക്കത്തിലെ ഒരാഴ്ച ഹൗസിൽ ഒതുങ്ങിക്കൂടി പോയതിനാൽ പ്രേക്ഷകർ എഴുതി തള്ളിയ മത്സരാർഥിയായിരുന്നു ദിൽഷ. പിന്നെ രണ്ടാം ആഴ്ചയിലേക്ക് എത്തിയപ്പോഴേക്കും ദിൽഷ ഫോമായി.

ഗെയിമുകൾ വരുമ്പോൾ നൂറേ നൂറിൽ നിന്നാണ് ദിൽഷ പ്രകടനം കാഴചവെച്ചത്. ഹൗസിൽ ആയിരുന്ന സമത്ത് റോബിനും ബ്ലെസ്ലിയുമായിട്ടായിരുന്നു ദിൽഷയ്ക്ക് സൗഹൃദം. എന്നാൽ കപ്പ് നേടാൻ വേണ്ടി ദിൽഷ ഇവർക്കൊപ്പം ലവ് ട്രാക്ക് കളിച്ചുവെന്ന് പറഞ്ഞ് റോബിൻ ഫാൻസ് അടക്കം നിരവധി പേരാണ് ഇപ്പോഴും ദിൽഷയെ ഡീ​ഗ്രേഡ് ചെയ്യുന്നത്.

ലഭിക്കുന്ന നെ​ഗറ്റീവ് കമന്റിൽ ഇപ്പോഴാണ് അൽ‌പ്പം കുറവ് സംഭവിച്ചതെന്നാണ് ദിൽഷ പറയാറുള്ളത്. ഹൗസിൽ വെച്ച് ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു റോബിൻ. എന്നാൽ ദിൽഷയ്ക്ക് അത് മുന്നോട്ട് കൊണ്ടുപോകുന്നതിന് താൽപര്യമില്ലായിരുന്നു

ശേഷം ഇരുവരും പുറത്ത് വന്നശേഷം പലവിധ പ്രശ്നങ്ങളുടെ പേരിൽ പിരിയുകയായിരുന്നു. നടിയും സംരംഭകയുമായ ആരതി പൊടിയുമായി പ്രണയത്തിലാണ് ഇപ്പോൾ റോബിൻ. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം ​ഗംഭീരമായി നടന്നത്. ഈ വർഷം വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിത റോബിൻ തന്നെ കല്യാണം വിളിക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിൽഷ.

വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിൽഷ റോബിനെ കുറിച്ചും ബിബി ഹൗസ് അനുഭവങ്ങളെ കുറിച്ചും വിവരിച്ചത്. ‘ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം പ്രൈസ് മണിയുടെ പങ്ക് ആവശ്യമുള്ളവർ ബാങ്ക അക്കൗണ്ട് അയച്ച് തരാൻ ഞാൻ പറഞ്ഞിരുന്നു. ആ വീഡിയോ കണ്ടിട്ട് റംസാൻ പറഞ്ഞിട്ട് ഞൻ അറിയാതെ അവന്റെ സുഹൃത്ത് എനിക്ക് ബാങ്ക് അകൗണ്ട് നമ്പർ അയച്ച് തന്നിരുന്നു.’

അത് ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. പക്ഷെ ഞാൻ പൈസ കൊടുത്തില്ല. ഇപ്പോൾ നെ​ഗറ്റീവ് കുറഞ്ഞിട്ടുണ്ട്. റോബിന്റെ ചാപ്റ്റർ ഞാൻ ഓൾറെഡി ക്ലോസ് ചെയ്തതാണ്. എന്നെ കല്യാണത്തിന് വിളിക്കില്ലെന്ന് നേരത്തെ തന്നെ ഡോക്ടർ പറഞ്ഞിരുന്നു. ഇനി ഞാൻ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോണോ?. ഇനി ഇപ്പോൾ കല്യാണം വിളിച്ചാൽ പോകുമോയെന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോൾ എന്റെ ഫാമിലിയും ഹാപ്പിയാണ്.’

‘ഡാൻസും പ്രോ​ഗ്രാമുമെല്ലാം ചെയ്യാറുണ്ട് ഞാൻ. പിന്നെ സിനിമ ഓ സിൻഡ്രല്ലയുടെ രണ്ട് ഷെഡ്യൂൾ കഴിഞ്ഞു. ഇനി ഒരു ഷെഡ്യൂൾ കൂടിയുണ്ട്’ ദിൽഷ പറഞ്ഞു. ‘ഡാൻസാണ് അഭിനയത്തേക്കാൾ എളുപ്പമെന്നാണ് തോന്നിയിട്ടുള്ളത്. ബി​​ഗ് ബോസ് ഹൗസിൽ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.’

ബി​ഗ് ബോസ് ഹൗസ് എനിക്ക് മിസ് ചെയ്യാറുണ്ട്. പുറത്ത് ട്രയാങ്കിൾ ലവ് സ്റ്റോറി എന്ന രീതിയിലാണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. റിയാസ് പറഞ്ഞപ്പോൾ വിഷമമായി. ഒരു ട്രാക്കും പിടിക്കാൻ എനിക്ക് തോന്നിയിട്ടില്ല. ഞൻ അതിനല്ല ഹൗസിൽ പോയതും. ഫ്രണ്ടാണെന്ന് ഇടയ്ക്കിടെ ഡോക്ടറോട് പറയുമമ്പോഴാണ് എനിക്ക് സമാധാനം വന്നിരുന്നത്. പിന്നെ ഇത്രയും നെ​ഗറ്റീവ് സോഷ്യൽമീഡിയയിൽ വന്നിട്ടും ആരും ഇന്നേവരെ നേരിട്ട് വന്ന് എന്നോട് മോശമായി സംസാരിച്ചിട്ടില്ല.’

‘ഊബറിൽ പോയപ്പോൾ ഒരു ചേട്ടൻ ചോദിച്ചിരുന്നു മോള് ഹാപ്പിയല്ലേയെന്ന്…. അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അൾട്ടിമേറ്റിലേക്ക് വിളിച്ചാൽ പോകും. ബ്രേക്കപ്പൊന്നും എനിക്ക് താങ്ങാൻ പറ്റില്ല. ഞാൻ പ്രമിച്ചിട്ടില്ല. വായി നോക്കാറുണ്ട്’ ദിൽഷ പറ‍ഞ്ഞു. തനിക്ക് അറിയാവുന്ന ദിൽഷയെ കുറിച്ച് റംസാനും വാചാലനായി. മൂന്നാം സീസണിൽ റംസാനും മത്സരാർഥിയായിരുന്നു’ദിൽഷ അവൾ ഇഷ്ടപ്പെടുന്നവരെ കെയർ ചെയ്യും. അത് എനിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ടാണ് ബ്ലെസ്ലിയോടും റോബിനോടും അങ്ങനെ പെരുമാറിയത്. അവൾ പ്യൂവർ ആയിട്ട് തന്നെയാണ് നിന്നതെന്ന് അടുത്തറിയാവുന്നവർക്ക് മനസിലാകും. സീസൺ ഫൈവ് കണ്ട് തുടങ്ങിയിട്ടില്ല. മത്സരാർഥി വിഷ്ണു ജോഷി എന്റെ സുഹൃത്താണ്. അവൻ നന്നായി കളിക്കുന്നുണ്ട്’ റംസാൻ പറഞ്ഞു.

More in TV Shows

Trending

Recent

To Top