Connect with us

ആ ലക്ഷ്യത്തോടെ ‘അയാൾ’വരുന്നു; നടുങ്ങി മത്സരാർത്ഥികൾ; ബിഗ് ബോസ്സിൽ വമ്പൻ ട്വിസ്റ്റ്..!

Bigg Boss

ആ ലക്ഷ്യത്തോടെ ‘അയാൾ’വരുന്നു; നടുങ്ങി മത്സരാർത്ഥികൾ; ബിഗ് ബോസ്സിൽ വമ്പൻ ട്വിസ്റ്റ്..!

ആ ലക്ഷ്യത്തോടെ ‘അയാൾ’വരുന്നു; നടുങ്ങി മത്സരാർത്ഥികൾ; ബിഗ് ബോസ്സിൽ വമ്പൻ ട്വിസ്റ്റ്..!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേത്ത് എത്തിയിരിക്കുകയാണ്. നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ശ്രീതു, ഋഷി, എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്നും അവസാനം കപ്പ് ഉയർത്താൻ പോകുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ആറ് പേരാണ് ഗ്രാന്റ് ഫിനാലെയ്ക്കായി തയ്യാറെടുക്കുന്നത്. ഞായറാഴ്‍ചയാണ് ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ആറിന്റെ കിരീടധാരണം നടക്കുന്നത്. കഴിഞ്ഞ സീസണുകളിൽ ആരായിരിക്കും വിജയിക്കുക എന്ന് അവസാന ഘട്ടം ആകുമ്പോഴേക്കും പ്രേക്ഷകർക്ക് ഊഹിക്കാൻ പറ്റുമായിരുന്നു.

എന്നാൽ ആരായിരിക്കും എന്ന് ഒരു സൂചന പോലും ഇല്ല. എന്തായാലും മത്സരം അവസാനിക്കാൻ ആകുമ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിപ്പോയ മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് വന്നുതുടങ്ങിയിരിക്കുകയാണ്. ആദ്യം ഹൗസിലേക്ക് തിരിച്ചെത്തിയത് ജാൻമണി ദാസാണ്. പിന്നാലെ യമുന, പൂജ കൃഷ്ണ, ശ്രീരേഖ,റെസ്‌മിൻ എന്നിവരാണ് ഹൗസിലേയ്ക്ക് തിരികെ എത്തിയത്.

എന്നാൽ സഹമത്സരാർത്ഥികളുടെ റീ എൻട്രി ഉണ്ടാകുമെന്ന് പറഞ്ഞത് മുതൽ മത്സരാർത്ഥികളും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്നത് ഗബ്രിയുടെ റീ എൻട്രിക്ക് വേണ്ടിയാണ്. അതോടുകൂടി ടിആർ‌പി റേറ്റിങ്ങും കുത്തനെ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്.

കാരണം അത്രത്തോളം ചർച്ച ചെയ്യപ്പെട്ടതാണ് ജാസ്മിനുമായുള്ള ഗബ്രിയുടെ കോമ്പോയും പുറത്തായശേഷം ഗബ്രിക്ക് പുറത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളും. എവിക്ടാകുന്നത് വരെ ഇരുവരും ഒരേ രീതിയിലാണ് ഹൗസിൽ മത്സരിച്ചിരുന്നത്. ടാസ്ക്കുകൾ പലതും ഇരുവരും ഒരുമിച്ച് നിന്നാണ് വിജയിപ്പിച്ചത്. ഗബ്രിയെ കാണാൻ ജാസ്മിനും ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഗബ്രി അമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് ഹൗസിൽ നിന്നും പ്രേക്ഷക വിധി പ്രകാരം പുറത്തായത്. അന്ന് അത് ജാസ്മിന് വലിയൊരു ഷോക്കായിരുന്നു. ദിവസങ്ങളോളം ഗബ്രിയുടെ പേര് ഉച്ചരിച്ച് കരയുകയും ഗബ്രിയുടെ വസ്ത്രവും മാലയും ഫോട്ടോയുമെല്ലാം സൂക്ഷിച്ച് വെക്കുകയുമെല്ലാം ചെയ്തിരുന്നു.

ജാസ്മിന്റെ പിതാവ് ഫാമിലി വീക്കിൽ ഹൗസിൽ എത്തിയപ്പോഴാണ് അവയെല്ലാം കയ്യിൽ നിന്നും പിടിച്ച് സ്റ്റോറൂമിൽ കൊണ്ടുവെച്ചത്. രണ്ട് ദിവസത്തിനകം ഗബ്രിയുടെ റീ എൻട്രിയുണ്ടാകും. അതിനായി ഗബ്രി ചെന്നൈയിലേക്ക് യാത്ര തിരിച്ച് കഴിഞ്ഞു.

ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ ഗബ്രി തന്റെ വിശേഷങ്ങൾ ഓൺലൈൻ മാധ്യമങ്ങളുമായി പങ്കുവെച്ചു. താനും ജാസ്മിനെ കാണാൻ എക്സൈറ്റഡാണെന്നാണ് ഗബ്രി പറഞ്ഞത്. വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് പോകാൻ സാധിക്കുന്നതിൽ വളരെ അധികം സന്തോഷം. ആദ്യത്തേതുപോലെ എല്ലാവരുമായും ഒത്തുകൂടാൻ പറ്റുന്ന ഒരു അവസരമല്ലേ… സന്തോഷം തന്നെ.

ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ഹാപ്പിയായി ജീവിതം മുന്നോട്ട് പോകുന്നു. എന്നെ ഇഷ്ടപ്പെടുന്നവർ വന്ന് സംസാരിക്കാറുണ്ട്. ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ട്. പിന്നെ ക്രിട്ടിസിസവുമെല്ലമുണ്ട്. എല്ലാം ഒരോ എക്സ്പീരിയൻസ് തന്നെയാണല്ലോ. ജാസ്മിനെ കാണുമ്പോൾ ആദ്യം ഹായ് എന്നാകും പറയുക. ഞാനും ജാസ്മിനെ കാണാൻ എക്സൈറ്റഡാണ്… അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവൾക്ക് സപ്പോർട്ട് കൂടുന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ഗബ്രി പറഞ്ഞത്.

അതേസമയം റീ എൻട്രിക്കായി ചെന്നൈയ്ക്ക് പുറപ്പെട്ടുവെന്ന് സൂചന നൽകി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഗബ്രി പങ്കിട്ടിരുന്നു. ആർ യു റെഡി..? എന്ന് ക്യാപ്ഷൻ നൽകി തന്റെ തന്നെ കുറച്ച് പോട്രേറ്റ് ഫോട്ടോകളും ഗബ്രി പങ്കിട്ടു. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.

ആശംസകൾ നേർ‌ന്നും രോഷം പ്രകടിപ്പിച്ചും കളിയാക്കിയുമെല്ലാം കമന്റുകളുണ്ട്. അവയിൽ ചിലത് ഇങ്ങനെയായിരുന്നു… നിങ്ങളെ രണ്ടുപേരെയും ഒറ്റ ഫ്രെയിമിൽ കാണാൻ കാത്തിരിക്കുന്നു… പക്ഷെ ജാസ്മിനെ വേദനിപ്പിക്കരുത്, ഗബ്രി അണ്ണാ… കേറി കൊച്ചിനെ അങ്ങ് പ്രപ്പോസ് ചെയ്ത് ടിആർപി അങ്ങ് തൂക്കടാ മോനെ… ക്ലൈമാക്സ്‌ അല്ലെ…

കുറച്ച് പഞ്ച് ആയിക്കോട്ടെ, മലയാളം ബിബി ചരിത്രത്തിൽ ഏറ്റവുമധികം പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്ന റീ എൻട്രിയാണ് ഗബ്രിയുടേത്. ഒരുപാട് പുഞ്ചിരിക്കുക… മധുരമായിരിക്കുക ഗബ്രി ആശംസകൾ, ജാസ്മിനെ അവോയ്ഡ് ചെയ്യരുത് ഫിനാലെയല്ലേ…. അവൾ ഡൗണാകും, റോബിന്റെ റീ എൻട്രിക്ക് കാത്തിരുന്നത് പോലെ ഗബ്രിയുടെ റീ എൻട്രിക്ക് കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. 

More in Bigg Boss

Trending